You are Here : Home / വെളളിത്തിര

63-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍

Text Size  

മധു കൊട്ടാരക്കര

rajanmadhu@hotmail.com

Story Dated: Monday, March 28, 2016 12:37 hrs UTC

മലയാളത്തില്‍ നിന്നും എട്ട് ചിത്രങ്ങള്‍ 63-ാമത് ദേശീയ ചലച്ചിത്ര മത്സരരംഗത്തുണ്ട്.പുരസ്‌കാരങ്ങള്‍ നാളെ പ്രഖ്യാപിക്കും.രമേഷ് സിപ്പിയാണ് ഇത്തവണ ജൂറി ചെയര്‍മാന്‍. സംവിധായകന്‍ ശ്യാമപ്രസാദും ജൂറിയിലുണ്ട്. ശ്യാമപ്രസാദിനെ കൂടാതെ മഹരാഷ്ട്ര പ്രതിനിധിയായ ജോണ്‍ മാത്യൂ മാത്തനും മലയാളിയാണ്. മലയാളത്തിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തി ബംഗാളിയില്‍ നിന്നും ഏഴ് സിനിമകള്‍ ഇത്തവണ മത്സരിക്കുന്നുണ്ട്. കൗശിക് ഗാംഗുലിയുടെ സിനിമാവാല, വാസ്തുസാപ്, ഗൗതം ഘോഷിന്റെ സംഘാചില്‍, ശ്രീജിത് മുഖര്‍ജിയുടെ രാജ്കഹിനി എന്നിവയാണ് ബംഗാളില്‍ നിന്നും മത്സരരംഗത്തുള്ള പ്രധാന ചിത്രങ്ങള്‍. അഞ്ചോളം ഒറിയ ചിത്രങ്ങളും അന്തിമ പട്ടികയിലുണ്ട്. ബോളിവുഡില്‍ നിന്നും ബജിറാവു മസ്താനി, തനു വെഡ്‌സ് മനു റിട്ടേണ്‍സ്, പികു, എന്‍.എച്ച് 10 തുടങ്ങിയ ചിത്രങ്ങളും മത്സരരംഗത്തുണ്ട്. സനല്‍ കുമാര്‍ ശശിധരന്റെ ഒഴിവുദിവസത്തെ കളി, സലിം അഹമ്മദിന്റെ പത്തേമാരി, രഞ്ജിത് ശങ്കറിന്റെ സു...സു...സുധി വാത്മീകം, മനുവിന്റെ മണ്‍റോ തുരുത്ത് എന്നീ ചിത്രങ്ങളാണ് മലയാളത്തില്‍ നിന്നും മത്സരരംഗത്തുള്ളത്. പ്രധാനപ്പെട്ട പുരസ്‌കരങ്ങള്‍ മലയാളത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.