You are Here : Home / വെളളിത്തിര

മുന്നറിയിപ്പ് ചിക്കാഗോ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലിലേക്ക്

Text Size  

Story Dated: Monday, September 08, 2014 07:25 hrs UTC

മമ്മൂട്ടി നായകനായ മുന്നറിയിപ്പ് എന്ന ചിത്രം സപ്തംബര്‍ 18 മുതല്‍ 21 വരെ നടക്കുന്ന ചിക്കാഗോ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.  പതിനഞ്ച് ചിത്രങ്ങളാണ് അഞ്ചാം ചിക്കാഗോ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
രണ്ടു സ്ത്രീകളെ കൊലപ്പെടുത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്ന രാഘവന്‍ എന്ന ജയില്‍പ്പുള്ളിയുടെ കഥാപാത്രമാണ് മമ്മൂട്ടിക്ക്. കൊലപാതകത്തിന്റെ കാരണങ്ങള്‍ തേടി വര്‍ഷങ്ങള്‍ക്കുശേഷം അയാളെ അന്വേഷിച്ചെത്തുന്ന പത്ര പ്രവര്‍ത്തകയായി അപര്‍ണ ഗോപിനാഥ് അഭിനയിക്കുന്നു.
സംവിധായകന്‍ രഞ്ജിത്തിന്റെ ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സ് ആണ് മുന്നറിയിപ്പിന്റെ നിര്‍മാണം. രണ്‍ജി പണിക്കര്‍, ജോയ് മാത്യു, നെടുമുടി വേണു, പി. ബാലചന്ദ്രന്‍, കൊച്ചുപ്രേമന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സംവിധായകനായ വേണു തന്നെയാണ് ചിത്രത്തിന്റെ ഛായഗ്രഹണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.