You are Here : Home / വെളളിത്തിര

ഓർമകളുടെ ജൂ​ണ്‍ ക​ട​ന്നെ​ത്തി

Text Size  

Story Dated: Friday, February 15, 2019 03:04 hrs UTC

ഇ​ത്ത​വ​ണ ഫെ​ബ്രു​വ​രി​യി​ല്‍ ജൂ​ണ്‍ ക​ട​ന്നെ​ത്തി. അ​തി​ന് പ്ര​ധാ​ന കാ​ര​ണ​ക്കാ​ര്‍ ഫ്രൈ​ഡേ ഫി​ലിം​സും ര​ജി​ഷ വി​ജ​യ​നും പി​ന്നെ കു​റെ പു​തു​മു​ഖ​ങ്ങ​ളു​മാ​ണ്. അ​വ​ര്‍ പ്രേ​ക്ഷ​ക​ര്‍​ക്ക് സ​മ്മാ​നി​ക്കു​ന്ന​ത് ഒ​രു കി​ടു​ക്ക​ന്‍ പ്ല​സ്ടു കാ​ല​മാ​ണ്. അ​ഹ​മ്മ​ദ് ക​ബീ​റെ​ന്ന പു​തു​മു​ഖ സം​വി​ധാ​യ​ക​ന്‍റെ ച​ങ്കി​ടി​പ്പി​ന്‍റെ ശ​ബ്ദം ജൂ​ണി​ല്‍ വ്യ​ക്ത​മാ​യി കേ​ള്‍​ക്കാ​ന്‍ സാ​ധി​ക്കും. തു​ട​ക്ക​ത്തി​ല്‍ ഒ​ന്നു പ​ത​റി, പി​ന്നെ പി​ടി​ച്ചുനി​ന്ന്, ഇ​ട​യ്ക്കൊ​ന്നു കു​ത​റി, ത​പ്പി​ത​ട​ഞ്ഞ് എ​ഴു​ന്നേ​റ്റ് അ​വ​സാ​നം നൊ​സ്റ്റാ​ള്‍ജി​യ​യു​ടെ ലോ​ക​ത്തേ​ക്ക് എ​ല്ലാ​വ​രേ​യും അ​ങ്ങ് ത​ള്ളി​യി​ടും. പി​ന്നെ അ​വി​ടെ നി​ന്ന് എ​ഴു​ന്നേ​റ്റു പോ​ര​ണ​മെ​ങ്കി​ല്‍ ഇ​ത്തി​രി പാ​ടാ​ണ്. കാ​ര​ണം ഓ​ര്‍​മ​ക​ള്‍ മ​ന​സി​നെ തി​രി​ച്ചു​വ​ലി​ച്ചുകൊ​ണ്ടേ​യി​രി​ക്കും. 

അ​തെ, പ്ല​സ്ടു​ കാ​ലം ന​ന്നാ​യി ആ​സ്വ​ദി​ച്ച​വ​ര്‍​ക്കും ആ​സ്വ​ദി​ക്കാ​ത്ത​വ​ര്‍​ക്കും ഇ​പ്പോ​ള്‍ ആ​സ്വ​ദി​ച്ചോ​ണ്ടി​രി​ക്കു​ന്ന​വ​ര്‍​ക്കും ഈ ​ജൂ​ണ്‍ സു​ഖ​മു​ള്ള, ന​ന​വു​ള്ള നി​മി​ഷ​ങ്ങ​ള്‍ സ​മ്മാ​നി​ക്കു​മെ​ന്നു​റ​പ്പ്. ര​ജി​ഷ വി​ജ​യ​ന്‍ ത​ന്നാ​ല്‍ ക​ഴി​യുംവി​ധം പെ​ണ്‍​കു​ട്ടി​ക​ളു​ടെ മ​ന​സി​ലി​രിപ്പു​ക​ളെ ത​ന്‍റെ കൂ​ട്ടു​കാ​രി​ക​ളോ​ടൊ​ത്ത് കാ​ട്ടി​ത്ത​രാ​ന്‍ ശ്ര​മി​ച്ചി​ട്ടു​ണ്ട്. ചെ​ക്കന്മാരേ നി​ങ്ങ​ള്‍​ക്ക് മാ​ത്ര​മ​ല്ല, ചു​ള്ള​ത്തി​ക​ളാ​യ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും ഉ​ണ്ടെ​ന്നേ ആ​ഗ്ര​ഹ​ങ്ങ​ളും സ്വ​പ്ന​ങ്ങ​ളു​മെ​ല്ലാം..! ജൂ​ണ്‍ അ​ത് അ​ക്ക​മി​ട്ടു പ​റ​ഞ്ഞു.... പി​ന്നെ ചെ​യ്യാ​നു​ള്ള​ത് ചി​ല​തെ​ല്ലാം ചെ​യ്ത്... ജീ​വി​തം ക​ള​ര്‍​ഫു​ള്ളാ​ക്കു​ന്ന​തെ​ങ്ങ​നെ​യാ​ണെ​ന്ന് കാ​ണി​ച്ചു ത​രിക​യാ​ണ്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.