You are Here : Home / എന്റെ പക്ഷം

സ്വപ്നങ്ങളെ യാഥാർഥ്യമാകുന്ന സർക്കാർ

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Tuesday, May 23, 2017 10:58 hrs UTC

ഒരു ഭരണാധികാരി പുതിയ നയം ആവിഷ്കരിക്കുമ്പോൾ മനസ്സിൽ കാണേണ്ടത് നാട്ടിലെ ദരിദ്രരായ മനുഷ്യ നെകുറിച്ച ആയിരിക്കണം .ഈ മെയ് 21ന് ഒരു വർഷം തികയുന്ന പിണറായി വിജയൻറെ സർക്കാർ സമസ്തമേഖലയിലെ വികസനം , അഴിമതി മുക്ത ,മതേതര കേരളം എന്നിവയിലേക്കു ലക്ഷ്യമിടുന്നു .കേരളത്തിലെ ചെറുപ്പക്കാരുടെ പിന്തുണ സർകാറിനു കിട്ടി കാരണം നിയമന നിരോധനം മാറ്റിയിട്ടു 36000 പേർക്ക് പുതിയ നിയമനം നല്കി .ഗെവർ ന്മേന്റ് സത്യാപ്രതിജ്ഞ ചെയ്തപ്പോൾ സർക്കാർ കൊടുത്ത വാഗ്ദാനങ്ങൾ ഓരോന്നും നടപ്പാക്കുന്ന കാഴ്ച നമ്മൾ കാണുന്നതു് .തുടക്കത്തിൽ മൂഖ്യമന്ത്രി ഭരണ സിരാകേന്ദ്രമായ സെക്രെട്ടറിയേറ്റ് ഉദ്യോഗസ്ഥരോട് പറഞ്ഞത് .നിങ്ങളുടെ മുമ്പിൽ വരുന്ന ഓരോ ഫയലുകളും ഓരോ ജീവിധമാണെന്ന സത്യം മറക്കരുതെന്നും ,ഓരോ ഉദ്യോഗസ്ഥരും അവരുടെ ഡെസ്കിൽ വരുന്ന ഫയലുകൾ തന്റേതായ തീരുമാനങ്ങൾ എടുക്കാതെ മുകളിലേക്കു പറഞ്ഞു വിടാൻ പറ്റുകയുള്ളു എന്ന നിർദ്ദേശം , സമയത്തിന് ജോലിക്കു ഹാജരാകണമെന്നും ജോലി തീരാതെ സീറ്റിൽനിന്നു പോകാൻ പാടില്ല എന്ന നിർദേശവും കേരള രാഷ്ട്രീയ ഉദ്യോഗസ്ഥ ചരിത്രത്തിലെ നിർണായക രേഖയാണ് .

 

ഒരു വർഷം കേരളത്തിലെ താപ്പാനകളായ ഉദ്യഗസ്ഥന്മാരെ ഒറ്റയടിക്ക് ശരിയാകുമെന്ന് ആരും കരുതുന്നില്ല ,പക്ഷെ നന്നാകാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു .44 നദികൾ ഉള്ള കേരളം എന്നാൽ പല നദികളും വറ്റിവരണ്ടു ..കൊടിയ വേനലിൽ ചുട്ടു പൊള്ളിയപ്പോഴും എല്ലാവര്ക്കും ജലം എത്തിക്കാൻ ഗെവ ർന്മേന്റിനു കഴിഞ്ഞു ഈ അടുത്ത കാലത്തു തിരുവന്തപുരത്തു കുടിവെള്ള ക്ഷാമം ഉണ്ടായപ്പോൾ നെയ്യാറിൽ നിന്ന് അരുവിക്കരയിൽ എത്തിച്ചത് വിസ്മയകരമായ വേഗത്തിൽ ആയിരുന്നു .തലസ്ഥാന നഗരിയിലെ കുടിവെള്ള ക്ഷാമം പരിഹരിച്ച ജലസേചന വകുപ്പ് അഭിനന്ദനം അർഹിക്കുന്നു .ഒരുവർഷം കൊണ്ട് എന്തൊക്കെ മാറ്റങ്ങൾ വരുത്തി എന്ന് , ഏതൊക്കെ പദ്ധതികൾ നടപ്പാക്കിയെന്നതിനു ആദ്യത്തെ ഉത്തരം അഴിമതിയുടെ ജീർണസംസ്കാരം കേരളത്തിൽ നിന്ന് തുടച്ചു നീക്കപ്പെട്ടു എന്നുള്ളതാണ് .ദേശീയപാത 45 മീറ്ററായി വികസിപ്പിക്കുന്ന ജോലി അവസാനഘട്ടത്തിലാക്കി .

 

.ഒരിക്കലും ഇത് നടക്കില്ലായെന്നായിരുന്നു പൊതുവെ കരുതിയിരുന്നത്‌ ..ഗെയ്‌ൽ പ്രകൃതി വാതക പൈപ്പ് ലൈൻ പുനരാവിഷ്ക്കരിച്ചു 2018 ഈ പദ്ധതി പൂർത്തിയാകും . കുടംകുളത്തുനിന്നു വൈദ്യുതി എത്തിക്കുന്ന ലൈനിന്റെ പണി പൂർത്തിയാക്കി ,6500 കോടിയുടെ തീരദേശ ഹൈവേ മുന്നോട്ടു പോകുന്നു .3500 കോടിയുടെ മലയോര ഹൈവേ നടപടി തുടങ്ങി .സമ്പൂർണ വൈദ്യുതി കരണത്തിലൂടെ കേരളം ഇന്ത്യ രാജ്യത്തെ ആദ്യ സംസ്ഥാനമായി .ഏതാണ്ട് ആദ്യവാസികൾക്കു ഉൾപ്പെടെ 2 .5 ലക്ഷം പേർക്ക് പുതിയതായി കറണ്ട് നൽകി .കടുത്ത വരൾച്ചയിലും കേരളത്തിൽ പവർ ക ട്ടൊ ലോഡ് ഷെഡിങ്ങോ ഇല്ല ,വൈദ്യുതി മന്ത്രിക്കു എഴുത്തും വായനയും അറിയില്ല എന്ന വിമർശനത്തിനു ആ വകുപ്പിൽ പണിയെടുക്കാനറിയാമെന്നു ആ മന്ത്രി തെളിയിച്ചു കഴിഞ്ഞു .വിദ്യാഭ്യാസത്തിന്റെ കുറവ് ഭരണ മികവിൽ നികത്തിയ മന്ത്രിയാണ് എംഎം മണി .ഒരു വർഷത്തിനകം തന്നെ വിവിധ ഏജൻസികൾ മുഖാ ന്തരം 62 .62 മെഗാ വാട്ട് വൈദ്യുതിപദ്ധതികൾ കമ്മീഷൻ ചെയ്ത് .മാത്രമല്ല കായകുളം താപനിലയം കേരള സർക്കാർ വൈദ്യുതിവകുപ്പ് വഴി ഏറ്റെടുക്കാൻ പോകുന്നു

 

 

...ലക്ഷ കണക്കിന് മീറ്ററുകൾക്കു ഓർഡർ കൊടുത്തിട്ടു കോടിക്കണക്കിനു കമ്മീഷൻ പറ്റുന്ന പഴയ മന്ത്രിയല്ല ഇപ്പോഴത്തെ മന്ത്രി . കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി സ്കൂൾ തുറക്കും മുന്ബെ പാഠപുസ്തകങ്ങൾ ലഭ്യമാക്കി ..മുൻ ബു ഓണം നേരത്തെ വന്നതുകൊണ്ട് ക്രിസ്റ്മസ് ആകുമ്പോൾ പുസ്തകം കിട്ടുകയുള്ളു എന്നുപറഞ്ഞ വിദ്യാഭ്യസമന്ത്രിയല്ല ഇപ്പോൾ ,കേരളം അന്താരാഷ്ട്ര നിലവാരമുള്ള സ്കൂളുകൾ കൊണ്ട് നിറയാൻ പോകുന്നു. ക്ഷേമ പെൻഷനുകൾ തുക വർധിപ്പിച്ചു എന്ന് മാത്രമല്ല വീടുകളി ലെത്തിച്ചുകൊടുത്തു .ലൈഫ് പദ്ധതിയിലൂടെ കേരളത്തിൽ വീടില്ലാത്തവർക്ക് വീട് നൽകാനുള്ള പദ്ധതി ,5 വർഷം കൊണ്ട് ഈ പദ്ധതിയിലൂടെകേരളത്തിൽ എല്ലാവര്ക്കും വീട് ലഭിക്കും ഇത് മാത്രം മതി സർക്കാരിന്റ നേട്ടം വിലയിരുത്താൻ .വിദ്യാഭ്യസ വായ്പാഎടുത്തു തിരിച്ചെടുക്കനാകാത്ത ആല്മഹത്യക്കു ഒരുങ്ങി കഴിഞ്ഞിരുന്നകുടുംബങ്ങളിൽ നിന്ന് ഇനി മുതൽ സർക്കാർ അവരുടെ വായ്പ തിരിച്ചടക്കും അതിനു വേണ്ടി 900 കോടി രൂപയുടെ പദ്ധതി നടപ്പാക്കി കഴിഞ്ഞു ..സ്ത്രീകൾക്കതിരെ അതിക്രമം നടന്ന എല്ലാ കേസുകളിലും ശക്തമായ നടപടി ഉണ്ടായി എന്ന് മാത്രമല്ല സ്ത്രീ പീഡകരെ ജാതിയോ മതമോ പണമോ പ്രമാണിത്തമോ നോക്കാതെ പിടിച്ചകത്താക്കി .

 

 

 

പോലീസ് ഭരണത്തിൽ കുറ്റവാളികൾ എത്ര വലിയവനയാലും ജയിലിലാകുമെന്നു ജനങ്ങൾക്കു ഈ ഭരണത്തിൽ ഉറപ്പായി .എറണാകുളത്തു നടിയെ ആക്രമിച്ച കേസിൽ ആറാം നാൾ മുഴുവൻ പ്രതികളെയും പിടിച്ചു .. കൊച്ചിയിലെ മധ്യവയസ്കനെ കൊന്നു കിണറ്റിൽ തള്ളിയ തൊഴിലുടമയെ മൂനാം നാൾ പിടിച്ചു അയാളുടെ പണവും സ്വാധീനവും കണ്ട് പോലീസ് പിന്മാറിയില്ല , അങ്ങനെ ഇക്കാലയളവിൽ ഉണ്ടായഎല്ലാ അക്രമങ്ങളിലും പോലീസ് കുറ്റവാളികളെ പിടിച്ചു .മാത്രമല്ല ഒരു വര്ഷത്തിനകും കേരളത്തിലെ കേസുകളിൽ വലിയ കുറവുണ്ടായി എന്നാണ് യഥാർത്ഥ കഥ .കേരളത്തിൽ ആർ എസ എസ പിടിമുറക്കാൻ നോക്കുന്നതിന്റെ ഭാഗമായി ഉണ്ടായ കൊലപാത കങ്ങളും ഒഴികെ ക്രമസമാധാനം ഭദ്രമാണ് .ഇക്കൂട്ടരെ അവരുടെ പീഡക വീരന്മാരായ സ്വാമിമാരും ആൾദൈവങ്ങളും കാണിച്ച പീഡനങ്ങളിലും സ്ത്രീകളും പൊതുസമൂഹവും തക്ക ശിക്ഷ നൽകി ക്രമാസമാദാനം കാത്തുപരിപാലിക്കുന്ന കാഴ്ചയാണ് കാലിക സംഭവങ്ങൾ തെളിയിക്കുന്നത് . കഴിഞ്ഞ സർക്കാരിന്റെ കാലത്തു 419 കോടിയുടെ രൂപയുടെ കൺസ്യൂമർ ഫെഡ് നഷ്ടവും നികത്തി 64 .74 കോടി രൂപയുടെ ലാഭത്തിലാക്കിയത് മന്ത്രിയുടെ ശക്തമായ നിലപാടും ,കൃത്യമായ സാമ്പത്തിക അച്ചടക്കം പാലിച്ചും ചെലവ് ചുരുക്കിയും ,ഭരണ ധൂർത്തും അധിക ചിലവും ഒഴിവാക്കിയുമാണ് ഈ നേട്ടം കൺസ്യൂമർഫെഡ് ഉണ്ടാക്കിയത് ..ഭരണ നിർവഹണത്തിൽ കേരളം രാജ്യത്തു ഒന്നാമത് എത്തി .പബ്ലിക് അഫർ സ് ഇൻഡക്സ് പട്ടിക പ്രകാരമാണ് കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായ ഗുജറാത്തിനെ പിന്തള്ളി കേരളവും തമിഴ്നാടും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയത് .ട്രാൻസ് ജെൻഡേഴ്സിനെ മുഖ്യ ധാരയിലേക്ക് എത്തിക്കുന്നതിന് കൊച്ചി മെട്രോയിൽ അവർക്കു ജോലി നല്കിയതിനെ ഗാർഡിയൻ പത്രം അഭിനന്ദിച്ചതിലൂടെ ലോകം മുഴവൻ അംഗീകാരമായി മാറി .

 

 

 

കേരളത്തിൽ ഇടുക്കിയിലും ,കാസർകോഡിലും ,മലപ്പുറത്തുമായി പതിനായിരും പേർക്ക് പട്ടയം നല്കി എന്ന് മാത്രമല്ല ,കുടിയേറ്റക്കാരെയും ,കൈയേറ്റക്കാരെയും രണ്ടയി കാണുകയും വൻകിട കൈയേറ്റകാർക്കതിരെ ശക്തമായ നടപടി സ്വീകരിക്കാനും തീരുമാനിച്ചു .. കഴിഞ്ഞ മന്ത്രിസഭയിലെ 19 കാട്ടുകള്ളന്മാരായ മന്ത്രിമാർ താറുമാറാക്കിയ സാമ്പത്തിക രംഗം കൈയിൽ കിട്ടിയപ്പോൾ പകച്ചുനിൽകാത കിഫബിയിലൂടെ സമാഹരിച്ച പണം ഉപയോഗിച്ച് കേരളത്തെ വികാസനോത്മുക സംസ്ഥാനമാക്കി മാറ്റി .. കൊച്ചിയുടെ ഹൃദയത്തിലൂടെ മെട്രോ ആരംഭിക്കുകയാണ് ,മെട്രോ പൂർണമായി സജ്ജമാകുന്നതോടെ 1800 പേർക്കെങ്കിലും ജോലി നല്കനാകും മെട്രോയുടെ ക്‌ളീനിംഗ്,പാർക്കിംഗ് ,ടിക്കറ്റ് വിതരണം കുടുംബസ്ത്രീകാർ ഇനി മുതൽ നിർവഹിക്കും . ഇങ്ങനെ ഒക്കെ ആണെങ്കിലും കേരളത്തിലെ പ്രധാന മാധ്യമങ്ങൾ പിണറായി വിജയൻ സർക്കാരിനെ നിരന്തരം ആക്രമിക്കുന്നു ,യാതൊരു ബന്ധമില്ലാത്ത നുണ പ്രചരിപ്പിക്കുന്ന ഒരു സാഹചര്യം നിലവിൽ ഉണ്ട് എന്നാൽ അവരുടെ അജണ്ഡയുടെ ഭാഗമായ തെറ്റായ വാർത്തകൾ വിശ്വസിക്കുന്നവരല്ല കേരളത്തിലെ ജനങ്ങൾ ..പണ്ടൊക്കെ അത് നടക്കുമായിരുന്നു ഒന്നോ രണ്ടോ മുത്തശ്ശി പത്രങ്ങളും അവരുടെ ചാനലുകളും ബിജെപി നേതാവിന്റെ ചാനല് ആയ ഏഷ്യാനെറ് കൂടി തെറ്റായ വാർത്തകൾ ,വിവാദങ്ങൾ ഒക്കെ ഉണ്ടാക്കിയാൽ അത് വിശ്വസിക്കുന്നവരല്ല കേരളത്തിലെ ജനം,അതിനു തെളിവാണ് ഇവർ കെട്ടിപ്പൊക്കിയ സമരങ്ങൾ എല്ലാം പൊട്ടി പാളീസായി മുന്നാറിലേതടക്കം .

 

 

കേരളത്തിലെ സാധാരണക്കാർ കേരളത്തെ സ്നേഹിക്കുന്ന പ്രവാസികൾ ഒക്കെ കൂടി സോഷ്യൽ മീഡിയ വഴി ഇവരുടെ നുണ പ്രചാരണങ്ങളെ പൊളിച്ചടുക്കി .കേരളത്തിലെ ഏതങ്കിലും കുത്തക മുതലാളി മാധ്യമത്തിന്റെ കൂലി എഴുത്തുകാരുടെ തണലിൽ അഭിരമിക്കുന്നവരല്ല കേരളത്തിലെ ജനങ്ങൾ ഇപ്പോൾ കേരളത്തിന്റെ പൊതു ബോധത്തെ ഒട്ടുമേ സ്വാധിനിക്കാൻ ഈ നുണ പത്രങ്ങൾക്കും അവരെ നിയന്ത്രിക്കുന്ന പ്രമാണിമാർക്കും മുന്ബെ പോലെ കഴിയുന്നില്ല എന്നതിന്റെ തെളിവാണ് ഈ അടുത്തയിട ഉണ്ടായ പഞ്ചായത്തു തെരെഞ്ഞെടുപ്പിൽ എൽ ഡി ഫ് വൻ ഭൂരിപക്ഷആം നേടിയത് .കേരളത്തിലെ സാധാരണക്കാർ കേരളത്തെ സ്നേഹിക്കുന്ന പ്രവാസികൾ ഒക്കെ കൂടി സോഷ്യൽ മീഡിയ വഴി ഇവരുടെ നുണ പ്രചാരണങ്ങളെ പൊളിച്ചടുക്കി .കേരളത്തിലെ ഏതങ്കിലും കുത്തക മുതലാളി മാധ്യമത്തിന്റെ കൂലി എഴുത്തുകാരുടെ തണലിൽ അഭിരമിക്കുന്നവരല്ല കേരളത്തിലെ ജനങ്ങൾ ഇപ്പോൾ കേരളത്തിന്റെ പൊതു ബോധത്തെ ഒട്ടുമേ സ്വാധിനിക്കാൻ ഈ നുണ പത്രങ്ങൾക്കും അവരെ നിയന്ത്രിക്കുന്ന പ്രമാണിമാർക്കും മുന്ബെ പോലെ കഴിയുന്നില്ല എന്നതിന്റെ തെളിവാണ് ഈ അടുത്തയിട ഉണ്ടായ പഞ്ചായത്തു തെരെഞ്ഞെടുപ്പിൽ എൽ ഡി ഫ് വൻ ഭൂരിപക്ഷആം നേടിയത് . അവസാനമായി ജാതിയും മതവും പറഞ്ഞു അധികാരത്തിൻറെ താക്കോൽ സ്ഥാനങ്ങൾക്ക് വേണ്ടി പോരടിച്ചു സമൂഹത്തെ മലിനമാക്കിയ , മെത്രന്മാർ ,സുകുമാരൻ നാ യര് ,വെള്ളാപ്പിള്ളി മാരുടെ സമ്മർദ്ദ തന്ത്രങ്ങളെ അതിജീവിക്കാനും ഇവന്മാരെ എടുത്തു തോട്ടിലെറിയാനും പിണറായി സർക്കാരിന് കഴിഞ്ഞു എന്നത് ഏറ്റവും വലിയ നേട്ടമാണ് . ചുരുക്കത്തിൽ മുൻ ചീഫ് സെക്രട്ടറി ബാബു പോൾ സാറിന്റെ ഭാഷയിൽ പറഞ്ഞാൽ പിണറായി സർക്കാരിന്റെ ഏറ്റവും ശ്രദ്ധേയമായ മുഖം മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയുള്ള നേതൃത്വം തന്നെയാണ് .ജോപ്പനും ജിക്കുമോനും സലിംരാജും മേയുന്ന പുല്പുറമാകാൻ സർക്കാരിനെ വിട്ടുകൊടുക്കാതിരികുമ്പോൾ അത് ധാർഷ്ട്യം മായി കാണേണ്ടതില്ല മാത്രമല്ല ഈ സർക്കാരിന് ആദ്യവർഷം 10 / 10 മാർക്കു കൊടുക്കുന്നു .ഈ ആല്മ വിശ്വാസം സർക്കാരിനെ നെഞ്ചിലേറ്റുന്ന പാവപെട്ട ജനങ്ങൾക്കു കരുത്താകും .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From എന്റെ പക്ഷം
More
View More