You are Here : Home / SPORTS

സോഷ്യല്‍ മീഡിയയുടെ 'കാസനോവ'

Text Size  

Story Dated: Sunday, April 06, 2014 12:16 hrs UTC

ലണ്ടണ്‍:സോഷ്യല്‍ മീഡിയയുടെ 'കാസനോവ' എന്ന് സ്വയം പ്രഖ്യാപിച്ച ബെന്‍ ജയിംസ് വര്‍ഷം തോറും ചാറ്റിംഗിലൂടെ ഇരുനൂറിലധികം പെണ്‍കുട്ടികളുമായി കിടക്ക പങ്കു വയ്ക്കാറുണ്ടെന്ന് അവകാശപ്പെടുന്നു.അമ്മയോടൊപ്പം മൂന്ന് ബെഡ്‌റൂമുകളുള്ള വീട്ടിലാണ് ബെന്‍ ജയിംസ് താമസിക്കുന്നത്.പ്രത്യേകതയാര്ന്ന മെസേജുകളാണ് ബെന് പെണ്‍കുട്ടികള്‍ക്കയയ്ക്കുക.നൂറുകണക്കിന് മെസേജുകള്‍ മറുപടിയായി ലഭിക്കാറുമുണ്ട് .മറ്റുള്ളവര്‍ പറയാന്‍ ഭയക്കുന്നത് പറയാന്‍ ധൈര്യം കാണിക്കുന്നതാണ് പെണ്‍വിഷയത്തില്‍ തന്റെ വിജയരഹസ്യമെന്നാണ് ബെന്നിന്റെ വിശ്വാസം. ഒരു ദിവസം ഇരുപതോളം ട്വീറ്റുകള്‍ ഇയാള്‍ ചെയ്യും. കൂസൃതി കലര്‍ന്ന ട്വീറ്റുകള്‍ക്ക് മറുപടി നല്‍കിക്കൊണ്ട് നൂറുകണക്കിന് പെണ്‍കുട്ടികളാണ് ബെന്നിനെ പിന്തുടരുന്നത്. ഇവരില്‍ സെലിബ്രിറ്റികളും ഉള്‍പ്പെടുന്നു.സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ എഴുപത്തിനാലായിരം ഫോളവേഴ്‌സാണ് ബെന്‍ ജയിംസിന് ഉള്ളത്.കൂടെ താമസിക്കുന്നതിനോ പെണ്‍കുട്ടികള്‍ വീട്ടില്‍ വന്നുപോകുന്നതിനോ അമ്മക്ക് എതിര്‍പ്പൊന്നുമില്ല. അവന്റെ അച്ഛനും ചെറുപ്പത്തില്‍ ഇങ്ങനെയൊക്കെത്തന്നെയായിരുന്നു. ഒരു ടി വി പ്രൊഡ്യൂസറാണ് ബെന്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.