You are Here : Home / SPORTS

Kholi marry me!!!

Text Size  

Story Dated: Saturday, April 05, 2014 11:00 hrs UTC

ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമംഗമായ ഡാനിയേല വയാാറ്റ ട്വിറ്ററിലൂടെ വിരാട് കോഹ്ലിയോട് വിവാഹ അഭ്യര്‍ഥന നടത്തി. ഡാനിയേലയുടെ വിവാഹ അഭ്യര്‍ഥനയോട് കോഹ്‌ലി ഇതുവരെ അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചിട്ടില്ല.ദക്ഷിണാഫ്രിക്കയെ അടിച്ചൊതുക്കിയ ഉടനെ തന്നെ ഡാനിയേല ട്വീറ്റ് ചെയ്തു... Kholi marry me!!!. ഡാനിയേലയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ കൊഹ്‌ലിയോടുള്ള പ്രണയാഭ്യര്‍ഥനയ്ക്കുശേഷം 35000൦നടുത്ത് ഫോളോവേഴ്‌സായി.22 കാരിയായ ഡാനിയേല 2010 ല്‍ ഇന്ത്യയ്‌ക്കെതിരെ മുംബൈയില്‍ നടന്ന മത്സരത്തിലൂടെയാണ് രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയത്.ഇംഗ്ലണ്ടിനായി 32 അന്താരാഷ്ട്ര ഏകദിനങ്ങളും 50 ട്വന്റി ട്വന്റി മത്സരങ്ങളും കളിച്ചിട്ടുണ്ട്.ഡാനിയേലയുടെ ട്വീറ്റ് കണ്ട് കൊഹ്‌ലിയെ ബോളിവുഡ് നടി അനുഷ്‌ക ശര്‍മ ബുക്ക് ചെയ്ത് കഴിഞ്ഞു എന്നൊരാള്‍ റീ ട്വീറ്റ് ചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.