You are Here : Home / SPORTS

തൃഷ ട്വിറ്റര്‍ അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്തു

Text Size  

Story Dated: Monday, January 16, 2017 01:22 hrs UTC

തെന്നിന്ത്യന്‍ താരം തൃഷ ട്വിറ്റര്‍ അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്തു.ജെല്ലിക്കെട്ട് പ്രേമികളുടെ ആക്രമണം രൂക്ഷമായതോടെ ഞായറാഴ്ചയാണ് തൃഷ ട്വിറ്റര്‍ അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്തത്.തൃഷയുടെ വ്യാജ മരണവാര്‍ത്തയും ജെല്ലിക്കെട്ട് അനുകൂലികള്‍ പ്രചരിപ്പിച്ചിരുന്നു.ജെല്ലിക്കെട്ട് നിരോധിക്കണമെന്ന് ശനിയാഴ്ച തൃഷയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ട്വീറ്റ് താനിട്ടതല്ലെന്നും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണന്നുമായിരുന്നു തൃഷയുടെ പ്രതികരണം. തൃഷ ജെല്ലിക്കെട്ടിനെ എതിര്‍ക്കുന്നുവെന്നാരോപിച്ച് സോഷ്യല്‍ മീഡിയയില്‍ അവര്‍ക്കെതിരെ രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്. ഇതിന് പുറമെ ശനിയാഴ്ച ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും തൃഷയ്ക്ക് മടങ്ങി പോരേണ്ടി വന്നു. താന്‍ ജെല്ലിക്കെട്ടിനെതിരെ സംസാരിച്ചിട്ടില്ലെന്നും ജെല്ലിക്കെട്ട് അടക്കം ഒരു കായികവിനോദത്തിനും താന്‍ എതിരല്ലെന്നും തൃഷ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.