You are Here : Home / SPORTS

ബര്‍ലിന്‍ ഇടത്തോട്ടോ? വോട്ട് സിപിഎമ്മിനെന്നു പ്രസ്താവന

Text Size  

Story Dated: Wednesday, March 19, 2014 11:18 hrs UTC

ആര്‍എംപിയെ അതിരൂക്ഷമായി വിമര്‍ശിച്ചും സിപിഎമ്മിനോടുള്ള തന്റെ സ്‌നേഹം തുറന്ന് പറഞ്ഞു ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. കണ്ണൂരില്‍ പികെ ശ്രീമതിയെയും മറ്റ് മണ്ഡലങ്ങളില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് താനെന്നും കുഞ്ഞനന്തന്‍ നായര് പറഞ്ഞു‍. താന്‍ സിപിഎമ്മിന് വോട്ട് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കുഞ്ഞനന്തന്‍ നായരുടെ പ്രസ്താവനയെ കോടിയേരി ബാലകൃഷ്ണന്‍ സ്വാഗതം ചെയ്തു. പാര്‍ട്ടി വിട്ടവര്‍ തിരികെ എത്തിയാല്‍ തിരിച്ചെടുക്കുമെന്ന് കോടിയെരി വ്യക്തമാക്കി.
ആര്‍എംപി കോണ്‍ഗ്രസിന്റെ ബി ഗ്രൂപ്പാണെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ടിപി വധം എന്ന ഒറ്റ അജണ്ട മാത്രമാണ് ആര്‍എംപിയ്ക്കുള്ളതെന്നും കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.