You are Here : Home / SPORTS

ദേശാഭിമാനിയിലെ മോദി പരസ്യം

Text Size  

Story Dated: Saturday, March 01, 2014 11:39 hrs UTC

സി പി എം മുഖപ്പത്രമായ ദേശാഭിമാനിയില്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥി നരേന്ദ്ര മോദിയുടെ പരസ്യം.മഹാത്മാ ഗാന്ധി സ്വച്‌ജതാ മിഷന്റെ ഉദ്‌ഘാടനത്തിന്റെ പേരിലാണ്‌ നരേന്ദ്ര മോദിയുടെ മുഴുപ്പേജ്‌ പരസ്യം .ഗുജറാത്തിനെ പ്ലാസ്‌റ്റിക്‌ മാലിന്യങ്ങളില്‍ നിന്ന്‌ 2019 ഓടുകൂടി മോചിപ്പിക്കുന്ന പരിപാടിയാണ്‌ മഹാത്മാ ഗാന്ധി സ്വച്‌ജതാ മിഷന്‍ . വി എം രാധാകൃഷ്‌ണന്റെ പാര്‍ട്ടി പ്ലീനത്തിന്‌ ആശംസയറിയിച്ച പരസ്യം നല്‍കിയത് വിവാദമായിരുന്നു. എന്നാല് ഉമ്മന്‍ ചാണ്‌ടിയുടെ പരസ്യമായാലും ദേശാഭിമാനി സ്വീകരിക്കുമെന്ന്‌ അസോസിയേറ്റ്‌ എഡിറ്റര്‍ പി.എം മനോജ്‌ പറഞ്ഞു. നിലപാട്‌ ജനങ്ങളിലെത്തിക്കാന് ലേഖനങ്ങളിലൂടെയും മുഖപ്രസംഗങ്ങളിലൂടെയും ദേശാഭിമാനിക്കു കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.