സൂര്യ ടി.വി യുടെ വിവാദ പരിപാടി മലയാളി ഹൗസില്‍ നിന്ന് സന്തോഷ് പണ്ഡിറ്റ് പുറത്തായി.ഒരു സിനിമയെടുത്തതോടെ ഒരേസമയം താരവും വെറുക്കപ്പെട്ടവനുമായി മാറിയ ആളായിരുന്നു സന്തോഷ് പണ്ഡിറ്റ്.മലയാളി ഹൗസ് എന്ന റിയാലിറ്റിഷോയില്‍ എത്തിയതോടെ ജനപ്രിയനായി മാറുകയായിരുന്ന സന്തോഷ് പണ്ഡിറ് റ്നിലപാടുകളുടെയും മാന്യതയുടെയും പേരില്‍ പ്രശംസകള്‍ ഏറെ നേടിയിരുന്നു. ഏറ്റവും പ്രേക്ഷകപ്രീതി നേടിയ മത്സാര്‍ത്ഥി എന്ന നിലയില്‍ മുന്നിലെത്തിയ പണ്ഡിറ്റ് പുറത്തായതോടെ മലയാളി ഹൗസില്‍ ജനപ്രീതി ഇടിയാന്‍ സാധ്യതയുണ്ട്.
Comments