You are Here : Home / SPORTS

ശക്തിമാനോടുള്ള ആദരസൂചകമായി സ്ഥാപിച്ച പ്രതിമ നീക്കം ചെയ്തു

Text Size  

Story Dated: Tuesday, July 12, 2016 11:51 hrs UTC

ഡെറാഡൂണ്‍: പൊലീസ് കുതിര ശക്തിമാനോടുള്ള ആദരസൂചകമായി സ്ഥാപിച്ച പ്രതിമ നീക്കം ചെയ്തു. സംസ്ഥാനത്ത് ധീര ജവാന്മാര്‍ക്ക് സ്മാരകങ്ങള്‍ ഒന്നുമില്ലാത്ത സാഹചര്യത്തില്‍ ഒരു കുതിരയ്ക്ക് ബഹുമാനസൂചകമായി പ്രതിമ സ്ഥാപിച്ചതിന് ഉണ്ടായ വിമര്‍ശനങ്ങളെ തുടര്‍ന്നാണ് പ്രതിമ ഇന്ന് രാവിലെ നീക്കം ചെയ്തത്. പൊലീസ് പരേഡിനിടെ മസൂറിലെ ബിജെരി എംഎല്‍എ ഗണേഷ് ജോഷിയായിരുന്നു ശക്തിമാന്റെ കാല് തല്ലിയൊടിച്ചത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു സംഭവം. പരിക്കേറ്റ കാല്‍ മുറിച്ചു മാറ്റി കൃത്രിമ കാലുമായി ശക്തിമാന്‍ കുറച്ചു ദിവസങ്ങളെ അതിജീവിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More