You are Here : Home / SPORTS

രശ്മിയെ കാത്തിരുന്ന നസീറിന് സീരിയലിനെ വെല്ലുന്ന ക്ലൈമാക്സ്

Text Size  

അലക്സ് ചിലമ്പട്ടശേരില്‍

Aswamedham News team

Story Dated: Wednesday, September 30, 2015 07:35 hrs UTCഒടുവില്‍ സീരിയല്‍ സംവിധായകന്‍ നസീറും വിവാഹിതനാവാന്‍ തീരുമാനിച്ചു. പാവപ്പെട്ട കുടുംബത്തില്‍പെട്ട മുസ്ലിം യുവതിയാണ് വധു. പരമ്പരാഗതമായ രീതിയില്‍ അടുത്തമാസം തന്നെ വിവാഹച്ചടങ്ങുകള്‍ നടത്താനാണ് ബന്ധുക്കളുടെ തീരുമാനം.
ഒരു സീരിയല്‍കഥയെ വെല്ലുന്ന സംഭവങ്ങളായിരുന്നു നസീറിന്റെ ജീവിതത്തില്‍ സംഭവിച്ചത്. ഒരുകാലത്ത് നസീറിന്റെ സീരിയലിലെ സ്ഥിരം നായികയായിരുന്നു രശ്മിസോമന്‍. ലൊക്കേഷനില്‍ വച്ച് കണ്ടപ്പോള്‍ പ്രണയം തോന്നി. അങ്ങനെയാണ് ഗുരുവയൂരിലെ വീട്ടില്‍ നിന്നും സ്വന്തം ബന്ധുക്കളെപ്പോലും ഉപേക്ഷിച്ച് രശ്മി നസീറിനൊപ്പം ഒളിച്ചോടിയത്. കുറച്ചുകാലം അവരൊന്നിച്ചു ജീവിച്ചു. ദാമ്പത്യജീവിതത്തില്‍ പതുക്കെ അസ്വസ്ഥതകള്‍ തുടങ്ങിയിട്ടും ഇരുവരും ആരെയും അറിയിച്ചില്ല. പ്രശ്‌നങ്ങള്‍ പത്രക്കാരും സഹതാരങ്ങളും അറിയാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചു. പരസ്പരം പിരിഞ്ഞതുപോലും ആരുമറിഞ്ഞില്ല. മാഗസിനുകള്‍ക്ക് ഇന്റര്‍വ്യൂ നല്‍കുമ്പോള്‍ പോലും ഇരുവരും കുറ്റപ്പെടുത്തിയില്ല. ദാമ്പത്യത്തെക്കുറിച്ച് ചോദിച്ചാല്‍ മറ്റെന്തെങ്കിലും ചോദിക്കൂ എന്നായിരിക്കും മറുചോദ്യം. കുറച്ചുകാലമായി രശ്മിയെ സീരിയലില്‍ കാണാതെ വന്നപ്പോള്‍ ചിലരൊക്കെ നസീറിനോട് കാര്യം തിരക്കി. അവള്‍ പഠിക്കാന്‍ പോയതാണെന്നായിരുന്നു മറുപടി. എന്നാല്‍ പഠനം കഴിഞ്ഞ് മറ്റൊരു സംവിധായകന്റെ സീരിയലില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ നസീറിന് ഉത്തരംമുട്ടി.
പിരിഞ്ഞെങ്കിലും രശ്മി തിരിച്ചുവരുമെന്നായിരുന്നു നസീറിന്റെ വിശ്വാസം. അതുകൊണ്ടുതന്നെ അയാള്‍ മറ്റൊരു വിവാഹാലോചനയെക്കുറിച്ച് ചിന്തിച്ചതുപോലുമില്ല. എന്നാല്‍ രശ്മി നേരെ മറിച്ചായിരുന്നു. അവളുടെ ബന്ധുക്കള്‍ രഹസ്യമായി വിവാഹം ആലോചിച്ചുതുടങ്ങി. ഇക്കാര്യം നസീറിനോട് ചില സുഹൃത്തുക്കള്‍ പറഞ്ഞിട്ടും വിശ്വസിച്ചില്ല. നസീറിന്റെ ഫഌറ്റില്‍ നിറയെ രശ്മിയുടെ ഫോട്ടോകളാണ്. അവള്‍ എന്നെങ്കിലും തിരിച്ചുവരുമെന്ന് അയാള്‍ അടുത്ത സുഹൃത്തുക്കളോടൊക്കെ പറയുമായിരുന്നു. എന്നാല്‍ ഒരു ദിവസം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് രശ്മി മറ്റൊരാളെ വിവാഹം ചെയ്തു. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു ചടങ്ങുകള്‍. സീരിയലിലെ ഒരാളെപ്പോലും ക്ഷണിച്ചിരുന്നില്ല. ഭര്‍ത്താവിനൊപ്പം ഗള്‍ഫിലേക്ക് പോകുമെന്നായിരുന്നു ആ സമയത്ത് അടുത്ത ബന്ധുക്കള്‍ പറഞ്ഞത്. എന്നാല്‍ രശ്മി എവിടെയും പോയില്ലെന്നു മാത്രമല്ല, മഴവില്‍ മനോരമയില്‍ 'വിവാഹിത' എന്ന സീരിയലിലൂടെ അഭിനയത്തില്‍ തിരിച്ചെത്തുകയും ചെയ്തു. നസീറിന് ഇത് വലിയൊരു ഷോക്കായി. ഇനി കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് തോന്നിയ നിമിഷം. ഈ സമയത്താണ് ബന്ധുക്കള്‍ നസീറിനെ വിവാഹത്തിന് വീണ്ടും നിര്‍ബന്ധിച്ചത്. സീരിയല്‍ കഴിയട്ടെ എന്നായിരുന്നു മറുപടി. മഴവില്‍ മനോരമയിലെ 'ദത്തുപുത്രി' അവസാനിച്ചപ്പോള്‍ അവര്‍ നിര്‍ബന്ധപൂര്‍വം നസീറിനെ പെണ്ണുകാണിക്കാന്‍ കൊണ്ടുപോയി. ആദ്യത്തെ കാഴ്ചയില്‍ത്തന്നെ ഇരുവര്‍ക്കും ഇഷ്ടപ്പെട്ടു. രണ്ടു ദിവസം കൊണ്ടുതന്നെ വിവാഹം ഉറപ്പിക്കുകയും ചെയ്തു. നസീറിന്റെ വിവാഹം ഉറപ്പിച്ചതോടെ കഷ്ടകാലം തുടങ്ങിയത് രശ്മിക്കാണ്. 'വിവാഹിത' എന്ന സീരിയലില്‍ നല്ല രീതിയില്‍ അഭിനയിച്ചുകൊണ്ടിരുന്ന രശ്മിയെ പെട്ടെന്ന് ആ റോളില്‍ നിന്ന് ഒഴിവാക്കി. ഇപ്പോള്‍ മറ്റൊരു പെണ്‍കുട്ടിയാണ് ആ വേഷം ചെയ്യുന്നത്. നസീറാവട്ടെ 'ദത്തുപുത്രി' കഴിഞ്ഞ് മറ്റൊരു ജനപ്രിയ ചാനലില്‍ സൂപ്പര്‍ഹിറ്റ് സീരിയലിന് വേണ്ടിയുള്ള തയ്യാറെടുപ്പിലുമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.