You are Here : Home / SPORTS

കിരീടം ലൊക്കേഷനിലെ വസ്തു ലാല്‍ വിറ്റു

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Sunday, February 15, 2015 09:32 hrs UTC

തിരുവനന്തപുരം: വന്‍ തുക വിലമതിക്കുന്ന കിരീടം ലൊക്കേഷനിലെ 1.34 ഏക്കര്‍ ഭൂമി മോഹന്‍ലാല്‍ വില്‍പ്പന നടത്തിയതായിട്ടാണ്‌ റിപ്പോര്‍ട്ടുകള്‍.വ്യാഴാഴ്‌ച വൈകിട്ട്‌ ചിറയിന്‍കീഴുകാരനായ ഒരു വിദേശമലയാളിക്ക്‌ വില്‍പ്പന നടത്തി. മോഹന്‍ലാല്‍ തന്നെ നേരിട്ടെത്തി റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങി.ലാലിന്‌ ദേശീയ പുരസ്‌ക്കാരനേട്ടം സമ്മാനിക്കു ചെയ്‌ത കിരീടത്തിന്റെ ലൊക്കേഷനായ വെള്ളായണിയോട്‌ ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളില്‍ വസ്‌തു വൈകാരികതയുടെ ഭാഗമായിട്ടാണ്‌ മോഹന്‍ലാല്‍ സ്വന്തമാക്കിയത്‌.ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട്‌ ഉദ്‌ഘാടന പരിപാടിയായ ലാലിസവുമായി ബന്ധപ്പെട്ട്‌ 1.63 കോടി രൂപ സര്‍ക്കാരിന്‌ ലാല്‍ തിരിച്ചു നല്‍കിയിരുന്നു.ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായിരുന്നു കിരീടം . മോഹന്‍ ലാലിന്റെയും തിലകന്റെയും തകര്‍പ്പനഭിനയം മലയാളികള്‍ ക്ക് ഒരുപാട് സുവര്‍ണ്ണനിമിഷങ്ങള്‍ സമ്മാനിച്ചിരുന്നു. ലാലിസവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലെ ഹിറ്റായ കാര്‍ ട്ടൂണികളിലൊരെണ്ണമായിരുന്നു 'മൈക്ക് താഴെയിടടാ , നിന്റെ അച്ഛനാടാ പറയുന്നത്" എന്ന കിരീടത്തിലെ ഡയലോഗ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.