You are Here : Home / SPORTS

ന്യുയോര്‍ക്കിലെ പ്ളാസ ഹോട്ടല്‍ വില്ക്കുവാന്‍ സഹാറ ഗ്രൂപ്പ് ചെയര്‍മാന്‍ സുബ്രതാ റോയി

Text Size  

മധു കൊട്ടാരക്കര

rajanmadhu@hotmail.com

Story Dated: Sunday, August 10, 2014 01:39 hrs UTC

ഒടുവില്‍ ന്യുയോര്‍ക്കിലെ പ്ളാസ ഹോട്ടല്‍ വില്ക്കുവാന്‍ സഹാറ ഗ്രൂപ്പ് ചെയര്‍മാന്‍ സുബ്രതാ റോയി തയ്യാറെടുക്കുന്നു.സാമ്പത്തിക ക്രമക്കേടില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന സുബ്രതാ റോയിക്ക് ജാമ്യം ലഭിക്കണമെങ്കില്‍ 10000 കോടി രൂപ വേണ്ടി വരും .ഈ തുക ലഭിക്കുവാന്‍ വേണ്ടിയാണ് ഹോട്ടല്‍ വില്ക്കുവാന്‍ അദ്ദേഹം തീരുമാനിച്ചത്.ഒരു ഇസ്രേയലുകാരന്റെ ഉടമസ്ഥതയിലുള്ള എലാദ് ഗ്രൂപ്പില്‍ നിന്ന് 700 മില്യന്‍ ഡോളറിനാണ് ഹോട്ടലിന്റെ 70% ഓഹരികള്‍ സുബ്രതോ വാങ്ങിയത്. കഴിഞ്ഞ വര്‍ഷം മിഡില്‍ ഈസ്റ്റില്‍ നിന്നും 1.6 ബില്യണ്‍ ഡോളറിന്റെ ഒരു ഓഫര്‍ ഹോട്ടലിന് ലഭിച്ചിട്ടുണ്ട്. 282 മുറികളുള്ള 107 വര്‍ഷത്തെ പഴക്കമുള്ള ന്യൂയോര്‍ക്ക് പ്ളാസയിലെ റോയല്‍ സ്യൂട്ടിന് മുപ്പതിനായിരം ഡോളറാണ് ഒരു രാത്രിക്ക് നല്കേണ്ടത്. പ്ളാസ ഹോട്ടലിനു പുറമെ വിക്രം ചത്വാലിന്റെ ഡ്രീം ഹോട്ടല്‍ 200 മില്യണ്‍ ഡോളറിന്‌ വാങ്ങിയ സുബ്രതൊ 700മില്യന്‍ ഡോളര്‍ മുടക്കി റോയല്‍ ബാങ്ക് ഓഫ് സ്കോട്ട് ലന്റിന്റെ ഗ്രോസ്വെനര്‍ ഹൌസും കൂടി വാങ്ങിയപ്പോള്‍ ന്യുയോര്‍ക്ക് സിറ്റിയിലെ മറ്റൊരു ഇന്ത്യക്കാരന്റെ കുതിപ്പായിരുന്നു അത്.നിക്ഷേപകര്‍ക്ക് 20,000 കോടി രൂപ മടക്കി നല്‍കാത്തതിനെത്തുടര്‍ന്നാണ് സുബ്രതാ റോയി ജയിലിലായത്.ഒരു രാത്രി താമസിക്കുന്നതിനായി 20 ലക്ഷം രൂപ ചെലവഴിച്ചിരുന്ന സുബ്രതാ റോയി കഴിഞ്ഞ കുറേ മാസങ്ങളായി തിഹാര്‍ ജയിലിലെ പതിനായിരകണക്കിനു വരുന്ന തടവുകാരോടൊപ്പമാണ് കഴിയുന്നത്.ഹോട്ടലിന് വില്‍പനയ്ക്ക് ആവശ്യമായ സൌകര്യങ്ങള്‍ ചെയ്ത് കൊടുക്കുവാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.