You are Here : Home / SPORTS

അട്ടപ്പാടിയില്‍ സുരേഷ് ഗോപി ഗ്രാമം

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Monday, July 28, 2014 07:06 hrs UTC




സുരേഷ് ഗോപിയുടെ പേരില്‍ അട്ടപ്പാടിയില്‍ ഗ്രാമം ഉയരുമോ? അതുണ്ടാകുമെന്നാണ് കേള്‍ക്കുന്നത്. അടുത്തിടെ സുരേഷ് ഗോപി അട്ടപ്പാടി മേഖലയിലെ ഒരു ഗ്രാമത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. വ്യാജ ചാരായം വാറ്റലും വില്‍പ്പനയും തകൃതിയായി നടക്കുന്നു ഗൊഞ്ചിയൂര്‍ ഗ്രാമത്തിലാണ് സുരേഷ് ഗോപി സന്ദര്‍ശനം നടത്തിയത്.

വ്യാജ ചാരായത്തിനെതിരെ നാട്ടുകാരെ ബോധവാന്മാരാക്കുകയെന്നതായിരുന്നു ലക്ഷ്യം. വ്യാജ ചാരായത്തിന്റെ ദോഷഫലങ്ങളെക്കുറിച്ച് നാട്ടുകാരോട് സംസാരിച്ച താരം ഇക്കാര്യത്തില്‍ ഗ്രാമത്തിന് സാമ്പത്തിക സഹായം നല്‍കാനും തയ്യാറാണെന്ന് വ്യക്തമാക്കി.

ഇതോടെ ഗ്രാമീണര്‍ ഇപ്പോള്‍ തങ്ങളുടെ ഗ്രാമത്തിന് സുരേഷ് ഗോപിയുടെ പേര് നല്‍കാനുള്ള ആലോചനയിലാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.