You are Here : Home / SPORTS

ഏഷ്യന്‍ ഗെയിംസ്;അവസാന ദിനത്തില്‍ ഇന്ത്യക്കു മൂന്ന് സ്വര്‍ണമെഡല്‍

Text Size  

Story Dated: Thursday, February 15, 2018 03:15 hrs UTC

ഏഷ്യന്‍ ഗെയിംസ് ഇന്‍വിറ്റേഷണല്‍ ടൂര്‍ണമെന്റിന്റെ അവസാന ദിനത്തില്‍ ഇന്ത്യ മൂന്ന് സ്വര്‍ണമെഡല്‍ കരസ്ഥമാക്കി. പുരുഷന്മാരുടെ 800 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണ്‍, പുരുഷന്മാരുടെയും വനിതകളുടെയും 4-400 മീറ്റര്‍ റിലേ എന്നിവയിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്. ഇതോടെ ഇന്ത്യക്ക് മൊത്തം 13 സ്വര്‍ണവും അഞ്ചു വെള്ളിയും നാല് വെങ്കലവും ലഭിച്ചു.

ജിന്‍സണ്‍ ജോണ്‍സണ്‍ 1:47:96 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് 800 മീറ്ററില്‍ ഒന്നാം സ്ഥാനം നേടിയത്.വനിതകളുടെ ഹാമര്‍ ത്രോയില്‍ ഇന്ത്യയുടെ സരിത സിങ് വെള്ളിയും പുരുഷന്മാരുടെ ട്രിപ്പിള്‍ ജമ്ബില്‍ കമല്‍രാജ് വെങ്കലവും കരസ്ഥമാക്കി.ജിത്തുബേബി, കുഞ്ഞുമുഹമ്മദ്, സുമിത് കുമാര്‍, ജീവന്‍ സുരേഷ എന്നിവരടങ്ങുന്ന ടീമാണ് 4-400 മീറ്ററില്‍ ഇന്ത്യക്കായി സ്വര്‍ണം നേടിയത്. സമയം 3:07:06.

വനിതകളുടെ 4-400 മീറ്റര്‍ റിലേയില്‍ ഹിമ ദാസ്, സോണിയ, സരിതാബെന്‍, നിത്യ എന്നിവരുള്‍പ്പെട്ട ഇന്ത്യന്‍ ടീം 3:37:76 സെക്കന്‍ഡില്‍ ഒന്നാം സ്ഥാനക്കാരായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.