You are Here : Home / News Plus

വി.എസിനെയും എന്നെയും ജനങ്ങള്‍ക്ക് അറിയാം;കെ.എം മാണി

Text Size  

Story Dated: Thursday, February 22, 2018 08:52 hrs UTC

വി.എസിനെയും തന്നെയും ജനങ്ങള്‍ക്ക് അറിയാമെന്ന് കെ.എം മാണി. മാണിയെ മുന്നണിയിലെടുക്കുന്നതിന് എതിരെ വി.എസ് കത്ത് നല്‍കിയതിനോട് പ്രതികരിക്കുകയായിരുന്നു കെ.എം മാണി. 50 വർഷം പൊതുരംഗത്തുള്ള തനിക്ക് കേരളം ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിൽ ഇന്നലെകളിലെ കുറിച്ച് പറയാനുണ്ടെന്നും മുമ്പും സിപിഎം സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്നും മാണി പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിന് മുന്‍പ് കേന്ദ്രനേതൃത്വത്തിന് വി.എസ് അച്യുതാനന്ദന്‍ കത്ത് നല്‍കിയിരുന്നു. കെ.എം മാണിയെ ഇടതുമുന്നണിയില്‍ എടുക്കുന്നതിനെതിരെയായിരുന്നു കത്ത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.