You are Here : Home / News Plus

ഷുഹൈബിന്റെ കൊലപാതകം; ജയരാജനെ പിണറായി അതൃപ്തി അറിയിച്ചു

Text Size  

Story Dated: Thursday, February 22, 2018 08:45 hrs UTC

കണ്ണൂരിലെ ഷുഹൈബിന്റെ കൊലപാതകത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ നടത്തിയ പ്രസ്താവനയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അതൃപ്തി അറിയിച്ചു. പോലീസ് അന്വേഷണത്തില്‍ അല്ല, പാര്‍ട്ടി അന്വേഷണത്തിലാണ് വിശ്വാസം എന്ന പ്രസ്താവനയിലാണ് പിണറായിക്ക് അതൃപ്തി. തൃശ്ശൂരില്‍ നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളന വേദിയില്‍ വെച്ച് പിണറായി ഇക്കാര്യം നേരിട്ട് പി ജയരാജനെ അറിയിക്കുകയായിരുന്നു. കുറ്റവാളികളെ കണ്ടെത്തേണ്ട ചുമതല പാര്‍ട്ടിയുടേതല്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചിരുന്നു. ഇന്ന് രാവിലെ സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തുന്നതിന് മുന്‍പ് ജയരാജനും കോടിയേരിയും ജയരാജനും ചര്‍ച്ച നടത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.