You are Here : Home / News Plus

‘ഉയർന്ന തലത്തിലുള്ള’ സംരക്ഷണം നൽകാതെ വലിയ തട്ടിപ്പു നടക്കില്ല

Text Size  

Story Dated: Sunday, February 18, 2018 01:41 hrs UTC

ന്യൂഡൽഹി:വജ്രവ്യാപാരി നീരവ് മോദി 11,300 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ ഇരുവരും വിശദീകരണം നൽകണമെന്നും രാഹുൽ ആവശ്യപ്പെട്ടു. കുറ്റക്കാരെപ്പോലെ പെരുമാറുന്നത് അവസാനിപ്പിക്കൂ, ‘ഉയർന്ന തലത്തിലുള്ള’ സംരക്ഷണം നൽകാതെ ഇത്രയും വലിയ തട്ടിപ്പു നടക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരീക്ഷാ സംബന്ധമായ സമ്മർദ്ദത്തെ എങ്ങനെ നേരിടണമെന്നു സ്കൂൾ വിദ്യാർഥികൾക്കു പറഞ്ഞു കൊടുക്കാൻ സമയം കണ്ടെത്തുന്ന മോദി നീരവ് മോദിയെ പിടികൂടാൻ എന്തൊക്കെ ചെയ്തെന്നു രാജ്യത്തോടു വിശദീകരിക്കാൻ സമയം കണ്ടെത്തുന്നില്ല. ഇന്ത്യയിലെ ബാങ്കിങ് സംവിധാനം സുരക്ഷിതമാക്കാൻ എന്തൊക്കെ കാര്യങ്ങളാണു നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കണമെന്ന് ഇന്നലെ പാർട്ടിയുടെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത് രാഹുൽ ആവശ്യപ്പെട്ടിരുന്നു. സമാനമായ പ്രസ്താവനയാണ് സമൂഹമാധ്യമമായ ട്വിറ്ററിലൂടെയും ഇന്ന് അദ്ദേഹം നടത്തിയിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.