You are Here : Home / News Plus

നീരവ് മോദിക്കെതിരേ നടി പ്രിയങ്കാ ചോപ്രയും നിയമനടപടിക്ക്

Text Size  

Story Dated: Friday, February 16, 2018 09:49 hrs UTC

പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് കോടികള്‍ തട്ടിച്ച നീരവ് മോദിക്കെതിരേ ബോളിവുഡ് നടി പ്രിയങ്കാ ചോപ്ര നിയമനടപടിക്ക് ഒരുങ്ങുന്നു. നീരവ് മോദിയുടെ വജ്രവ്യാപാരത്തിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്നു പ്രിയങ്ക. ഈ വകയില്‍ തനിക്ക് നീരവ് മോദി വന്‍തുക പ്രതിഫലം നല്‍കാനുണ്ടെന്ന് വ്യക്തമാക്കിയാണ് അവര്‍ നിയമനടപടിക്കൊരുങ്ങുന്നത്. 2017 ജനുവരി മുതലാണ് പ്രിയങ്കാ ചോപ്ര നീരവ് മോദിയുടെ ബ്രാന്‍ഡ് അംബാസഡറാകുന്നത്. നീരവ് മോദിയുമായുള്ള ബന്ധം വിച്ഛേദിച്ചിട്ടുണ്ടെന്ന് പ്രിയങ്കാ ചോപ്ര പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.