You are Here : Home / News Plus

ഹാദിയയുടെ വിവാഹത്തില്‍ അന്വേഷണ സംഘത്തിന് ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി

Text Size  

Story Dated: Tuesday, January 23, 2018 07:13 hrs UTC

Asianet News - Malayalam ഹാദിയയുടെ വിവാഹത്തില്‍ അന്വേഷണ സംഘത്തിന് ഇടപെടാനാകില്ല By Web Desk | 11:39 AM January 23, 2018 ഹാദിയയുടെ വിവാഹത്തില്‍ അന്വേഷണ സംഘത്തിന് ഇടപെടാനാകില്ല: സുപ്രീംകോടതി Highlights ഒരാളുടെ വിവാഹത്തെ കുറിച്ച് അന്വേഷണം നടത്താനാകില്ലെന്ന് കോടതി ദില്ലി: ഹാദിയയുടെ വിവാഹത്തില്‍ അന്വേഷണ സംഘത്തിന് ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. ഒരാളുടെ വിവാഹത്തെ കുറിച്ച് അന്വേഷണം നടത്താനാകില്ലെന്നും കോടതി പരാമര്‍ശം. വിവാഹം നിയമവിരുദ്ധമായ നടപടിയല്ലെന്ന് കോടതി വിലയിരുത്തി. അതേസമയം ഹാദിയ കേസിൽ സംസ്ഥാന സർക്കാർ അഭിഭാഷകനെ മാറ്റി. സർക്കാരിന് വേണ്ടി ജയദീപ് ഗുപ്ത ഹാജരാകും. കേസിൽ നേരത്തെ ഹാജരായത് വി.ഗിരി ആണ്. എൻ ഐ എ റിപ്പോർട്ട് പരിഗണിച്ച ശേഷം ഹാദിയ കേസിൽ തീരുമാനം എടുത്താൽ മതിയെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ സർക്കാരിന് വേണ്ടി ഹാജരായി വി ഗിരി പറഞ്ഞിരുന്നു. കേസ് അടുത്തമാസം 22ന് വീണ്ടും പരിഗണിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.