You are Here : Home / News Plus

ഒരു ജവാന്‍ കൂടി വീരമൃത്യു വരിച്ചു; മരിച്ചവരുടെ എണ്ണം11 ആയി

Text Size  

Story Dated: Sunday, January 21, 2018 08:22 hrs UTC

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 11 ആയി. പാക് ആക്രമണത്തില്‍ പരുക്കേറ്റ ഒരു സൈനികന്‍ കൂടി വീരമൃത്യ വരിച്ചു. പുഞ്ച് ജില്ലയിലെ മാങ്കോക്കില്‍ വച്ച് വെടിയേറ്റ് ചികിത്സയിലായിരുന്ന ജവാന്‍. സി. കെ റോയിയാണ് വീരമൃത്യു വരിച്ചത്. സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഒരു ബിഎസ് എഫ് ജവാനും പെണ്‍കുട്ടിയുമാണ് പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വെള്ളി, ശനി ദിവസങ്ങളിലായി നാലുപേരാണ് മരണത്തിന് കീഴടങ്ങിയത്. ശനിയാഴ്ചത്തെ ആക്രമണത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റിരുന്നു. കനത്ത വെടിവയ്പ്പിനെ തുടര്‍ന്ന് മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും സ്കൂള്‍ അടയ്ക്കുകയും ചെയ്തിരുന്നു. പാകിസ്ഥാന്‍ ദിവസങ്ങളായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.