You are Here : Home / News Plus

സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം നീക്കി; പണം പിൻവലിക്കാൻ തടസമില്ലെന്ന് ധനമന്ത്രി

Text Size  

Story Dated: Wednesday, January 17, 2018 11:38 hrs UTC

സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം നീക്കി. തദ്ദേശഭരണ സ്ഥാപനങ്ങൾക്കും, പദ്ധതി ചെലവിനുള്ള പണത്തിനും ഇനി തടസ്സമുണ്ടാകില്ല. റബ്ബര്‍കര്‍ഷകര്‍ക്കുള്ള  42 കോടി രൂപയും കെഎസ്ആര്‍ടിസിയുടെ ഒരുമാസത്തെ പെൻഷനുള്ള പണവും അനുവദിച്ചു

പൊതുവിപണിയിൽ നിന്ന് രണ്ടായിരം കോടി രൂപ കടമെടുത്തതോടെയാണ് പ്രതിസന്ധി നീങ്ങുന്നത്. അടുത്ത രണ്ട് മാസവും രണ്ടായിരം കോടി വീതം വീണ്ടുമെടുക്കും. 25ലക്ഷത്തിന് മുകളിലുള്ള തുക പിൻവലിക്കാൻ ധനവകുപ്പിന്റെ മുൻകൂര്‍ അനുമതി വേൺണമെന്ന വ്യവസ്ഥ മാറി. അതിപ്പോൾ അഞ്ച് കോടി രൂപ വരെയാക്കി. റബ്ബര്‍ കര്‍ഷകര്‍ക്കുള്ള വിലസ്ഥിരതാ ഫണ്ട് 42 കോടിക്ക് പുറമെ റബ്ബര്‍ ബോര്ഡ്ബില്ലിട്ട 21 കോടി അടുത്ത ആഴ്ച. ഒരുമാസത്തെ പെൻഷന് 60 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് താൽകാലികാശ്വാസമായെങ്കിലും സാമ്പത്തിക ഞെരുക്കത്തിന് അയവില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.