You are Here : Home / News Plus

ഇനിയൊരു കെജരിവാള്‍ ഉണ്ടാകരുതെന്ന് അണ്ണാ ഹസാരെ

Text Size  

Story Dated: Wednesday, December 13, 2017 11:57 hrs UTC

തന്റെ പ്രക്ഷോഭങ്ങളിലൂടെ ഇനിയൊരു കെജരിവാള്‍ ഉണ്ടാവില്ലെന്നു പ്രതീക്ഷിക്കുന്നതായി അണ്ണാ ഹസാരെ. ആഗ്രയിലെ ഷാഹിദ് സ്മാരകില്‍ സംഘടിപ്പിച്ച പൊതു പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ഹസാരെ കെജരിവാളിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.

ഡല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ് രിവാള്‍ 2011ല്‍ അണ്ണാ ഹസാരെ നയിച്ച അഴിമതി വിരുദ്ധ മുന്നേറ്റത്തിന്റെ മുന്‍നിര പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു. പിന്നീട് ഹസാരെയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് പ്രസ്ഥാനത്തില്‍ നിന്ന് പുറത്തു പോവുകയായിരുന്നു.ഈ പശ്ചാത്തലത്തിലാണ് ഹസാരെയുടെ പരാമർശം.

യുപിഎ സര്‍ക്കാര്‍ ജനലോക്പാല്‍ബില്‍ നിയമമാക്കുന്നതില്‍ പരാജയപ്പെട്ടെന്നും പിന്നീട് വന്ന മോദി സര്‍ക്കാര്‍ ബില്ലില്‍ വെള്ളം ചേര്‍ത്തെന്നും ഹസാരെ ആരോപിച്ചു. മാര്‍ച്ച് 23ന് രാജ്യതലസ്ഥാനത്ത് പടുകൂറ്റന്‍ റാലി സംഘടിപ്പിക്കുമെന്നും അതില്‍ കര്‍ഷകര്‍ പങ്കാളികളാകണമെന്നും ഹസാരെ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.