You are Here : Home / News Plus

ഓഖി ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം

Text Size  

Story Dated: Wednesday, December 13, 2017 11:47 hrs UTC

ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനം വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതം നല്‍കും. ഇതില്‍ 10 ലക്ഷം രൂപ കേരള സര്‍ക്കാര്‍ ഫണ്ടില്‍നിന്നും 5 ലക്ഷം രൂപ മന്ത്യബന്ധന വകുപ്പില്‍നിന്നും 5 ലക്ഷം രൂപ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്നുമാണ് നല്‍കുക. മത്സ്യത്തൊഴിലാളി ബോര്‍ഡിന്റെ ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ സമയമെടുക്കുമെന്നതിനാല്‍ ബോര്‍ഡിന്റെ കോര്‍പ്പസ് ഫണ്ടില്‍നിന്ന് തുക പിന്‍വലിക്കുകയും പിന്നീട് തിരിച്ചടയ്ക്കുകയും ചെയ്യാന്‍ ഇന്ന് തടന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായതായി മുഖ്യമന്ത്രി അറിയിച്ചു. 

മരിച്ചവരുചടെ ആശ്രിതരില്‍ മാതാപിതാക്കളും ഉള്‍പ്പെട്ടിട്ടുണ്ടാകും. ഇതിനാല്‍ 20 ലക്ഷം രൂപയില്‍ 5 ലക്ഷം രൂപ മരിച്ചവരുടെ മാതാപിതാക്കള്‍ക്ക് നല്‍കും. മരിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് അവിവാഹിതരായ സഹോദരിമാര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് വിവാഹ ആവശ്യത്തിനായി 5 ലക്ഷം  രൂപ നല്‍കും. കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ തുക ധനസഹായമായി നല്‍കുന്ന 20 ലക്ഷം രൂപയില്‍ ഉള്‍പ്പെടുത്തിയാണ് നടപ്പിലാക്കുക.

സഹായധനം ഒന്നിച്ച് നല്‍കണമെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി നടപടികള്‍ വേഗത്തിലാക്കും. ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളല്ലാത്തവരും ദുരിത ബാധിതരായി ഉണ്ടാകാം. എന്നാല്‍ അവരെ പുനരധിവാസ പാക്കേജില്‍നിന്ന്് മാറ്റി നിര്‍ത്തില്ല. അവര്‍ക്കും മരിച്ചവരുടെ കുടുംബത്തിനും  വേണ്ട പരിഗണന നല്‍കി സഹായം നല്‍കും. നേരത്തേ ക്ഷേമ നിധി ബോര്‍ഡില്‍ അംഗങ്ങളല്ലാവര്‍ക്ക് സഹായം നലഭിക്കില്ലെന്ന ആശങ്ക നിലനിന്നിരുന്നു. എന്നാല്‍ അത്തരം ആശങ്കയുടെയും ആവശ്യമില്ലെന്നും ആരെയും ഒഴിവാക്കില്ലെന്നും ധനസഹായ വിതരണത്തില്‍ മാനദണ്ഡങ്ങളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.