You are Here : Home / News Plus

ന്യൂയോര്‍ക്കില്‍ സ്ഫോടനം

Text Size  

Story Dated: Monday, December 11, 2017 01:56 hrs UTC

ഇന്ന് പുലര്‍ച്ചെ മാന്‍ഹാട്ടനിലെ ടൈം സ്ക്വയറിനു സമീപമുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍‍ പോലീസ് കസ്റ്റഡിയില്‍ . പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ പൈപ് ബോം ബ് ആണ്‌ സ്ഫോടനത്തിന്‌ കാരണമെന്ന് കരുതുന്നു.ന്യൂയോര്‍ക്കിലെ ഏറ്റവും തിരക്കേറിയ പോര്‍ട്ട് അതോറിറ്റിയുടെ ബസ് ടെര്‍മിനലിന്‌ സമീപമായിരുന്നു സ്ഫോടനം .കസ്റ്റഡിയിലുള്ളയാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പല പ്രധാന സബ് വേ ലൈനുകളും പോലീസ് യാത്രക്കാരെ ഒഴിപ്പിച്ചു.

പിടിയിലായ ആള്‍ ബംഗ്ളാദേശിയാണ്‌. ഇയാളുടെ ശരീരത്തില്‍ വയറുകളും മറ്റും കടുപ്പിച്ചിട്ടുണ്ടായിരുന്നു.ഏഴു വര്‍ഷമായി ഇയാള്‍ അമേരിക്കയിലുണ്ട്. ഭീകരാക്രമണമാണെന്ന് പോലീസ് വ്യക്തമാക്കി. എന്നാല്‍ ആരും ഉത്തരവാദിത്തമേറ്റിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.