മര്‍ത്ത മറിയം സമാജം യു.കെ ഉത്തര മേഖല സമ്മേളനം ഫിബ്രവരി 8 ന്‌
Story Dated: Friday, January 31, 2014 12:30 hrs EST  
PrintE-mail

ഷെഫീല്‍ഡ് : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ യു.കെ.-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനത്തിലെ മര്‍ത്ത മറിയം സമാജത്തിന്റെ യു.കെ.യിലെ ഉത്തരമേഖല സമ്മേളനം 2014-ഫിബ്രവരി 8 ന് രാവിലെ 9 മണി മുതല്‍ വൈകീട്ട് 4 മണി വരെ ഷെഫീല്‍ഡ് സെന്റ് ജോര്‍ജ്ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വെച്ച് നടത്തപ്പെടുന്നു.

സമ്മേളനത്തിന്റെ മുഖ്യവിഷയം 'ഉത്തമകുടുംബം.' ഫാ.തോമസ് മടക്കുമ്മൂട്ടില്‍ മുഖ്യപ്രഭാഷകനും ഫാ.പീറ്റര്‍ ഹോര്‍ലി സമ്മേളനം ഉദ്ഘാടനവും നടത്തും.

ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍, പ്രിസ്റ്റണ്‍, സന്ദര്‍ലാന്‍ഡ്, ബെല്‍ഫാസ്റ്റ്, ഗ്ലാസ്‌കോ, അബര്‍ഡീന്‍, ഷെഫീല്‍ഡ് എന്നീ സ്ഥലങ്ങളിലെ ഇടവകകളില്‍ ഉള്ള സ്ത്രീ സമാജ അംഗങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. രാവിലെ 8.30 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. സമ്മേളനത്തിന് ഭദ്രാസന സ്ത്രീസമാജ വൈസ് പ്രസിഡന്റ് ഷെഫീല്‍ഡ് ഇടവകവികാരിയുമായ ഫാ.ഹാപ്പി ജേക്കബും ഇടവകഭാരവാഹികളും നേതൃത്വം നല്‍കും.

പള്ളിയുടെ അഡ്രസ്സ്: St.Patricl Church, Barnsley Road, S50QF, Sheffield

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫാ.ഹാപ്പി ജേക്കബ് - 7863562907
സാറാമ്മ രാജന്‍ - 07877404939, 01142468123


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.