വിപ്ലവം ഇനി ഫേസ്ബുക്കിലൂടെ; സോഷ്യല്‍ മീഡിയയില്‍ സജീവമാകാന്‍ പിണറായി
Story Dated: Wednesday, January 01, 2014 06:31 hrs UTC  
PrintE-mailവിപ്ലവ പാര്‍ട്ടിയുടെ നായകന്‍ ഇനി ഫേസ് ബുക്കിലും. സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ പുതുവര്‍ഷത്തില്‍ തന്‍റെ ഫേസ്ബുക്ക് അക്കൌണ്ട് തുറന്നു. ആദ്യദിവസം തന്നെ ലൈക്ക് ഇരുപതിനായിരം കടന്നു.

ആധുനിക മീഡിയകളില്‍ പാര്‍ട്ടി അംഗങ്ങള്‍ സജീവമാകണമെന്നുള്ള പ്ലീനത്തിലെ തീരുമാനമാണ് ഫേസ്ബുക്ക് അക്കൗണ്ട്‌ തുടങ്ങാന്‍ സിപിഎം പറയുന്ന ന്യായം.പിണറായി വിജയന്റെ പേരില്‍ അനേകം പേജുകളും അക്കൗണ്ടുകളും നേരത്തേ ഉണ്ടായിരുന്നു.

ആദ്യ സ്റ്റാറ്റസ് പിണറായി ഇങ്ങിനെ എഴുതി: "ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ജനകീയ കൂട്ടായ്മ ശക്തമാകുന്ന, സാമ്രാജ്യ വിരുദ്ധ നിലപാടുകൾ കൂടുതൽ കരുത്തു നേടുന്ന ജനാധിപത്യ വിരുദ്ധ പ്രവണതകൾക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുന്ന, വർഗീയതയോട് സന്ധിയില്ലാതെ സമരം ചെയ്യുന്ന വർഷമാകട്ടെ 2014 പുതിയ വർഷത്തിലേക്ക് കടക്കുന്ന എല്ലാ സഹോദരങ്ങൾക്കും ആശംസ."

സംസ്‌ഥാന മന്ത്രിസഭയില്‍ രമേശ്‌ ചെന്നിത്തലയെ ഉള്‍പ്പെടുത്തിയ നീക്കത്തിനെതിരേയും പിണറായി കമന്റെഴുതി.പിണറായിയുടെ ഫേസ്ബുക്ക് അക്കൌണ്ട് ലിങ്ക് https://www.facebook.com/pages/Pinarayi-Vijayan/539381006153734


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.