'യുദ്ധതത്പരരായ' ഇന്ത്യയുമായി സമാധാന ബന്ധം ആഗ്രഹിക്കുന്നു-പാക് സൈനിക മേധാവി
Story Dated: Thursday, October 12, 2017 08:02 hrs UTC  
PrintE-mailഇന്ത്യയോട് സമാധാനപരമായ ബന്ധം പുലര്‍ത്താന്‍ തങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്ന് പാകിസ്താന്‍ സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്‌വ. എന്നാല്‍ അതിന് ഇന്ത്യയുടെ കൂടി സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായി സമാധാനപരമായ ബന്ധം സ്ഥാപിക്കുന്നതിനുള്ള യഥാര്‍ഥ താല്‍പര്യം പാകിസ്ഥാന്‍ പലവട്ടം പ്രകടിപ്പിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് അങ്ങനയൊരു നീക്കം ഉണ്ടാകുന്നില്ല. അയല്‍ രാജ്യങ്ങളുമായുള്ള പാകിസ്താന്റെ ബന്ധം ഇപ്പോഴും അസ്ഥിരാവസ്ഥയില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.