സോളാര്‍; രാഹുല്‍ ഗാന്ധി റിപ്പോർട്ട് തേടി
Story Dated: Thursday, October 12, 2017 07:49 hrs UTC  
PrintE-mail



കേരളത്തിലെ പ്രമുഖ നേതാക്കളെയെല്ലാം കുരുക്കിയ സോളാര്‍ റിപ്പോര്‍ട്ടില്‍ ഞെട്ടലോടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് പാര്‍ട്ടിക്കകത്ത് ചര്‍ച്ച നടന്നിട്ടില്ല. റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെന്നും എന്തു വേണമെന്ന് ആലോചിക്കുമെന്ന് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍. ഗുജറാത്തില്‍ നിന്ന് തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി മുകള്‍ വാസ്‌നികിനോട് റിപ്പോര്‍ട്ട് തേടി. സോളാറില്‍ നിയമസാധ്യത തേടി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. രാഷ്ട്രീയമായും നിയമപരമായും നേരിടേണ്ട നടപടികള്‍ ആലോചിക്കാനായി കെപിസിസി രാഷ്ട്രീയകാര്യസമിതി ഉടന്‍ ചേരും .

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.