കേരളാ ക്രിക്കറ്റ്‌ ലീഗിൽ ന്യൂയോർക്ക് മില്ലേനിയം ക്രിക്കറ്റ്‌ ക്ലബ്ബ്‌ ചാമ്പ്യന്മാർ
Story Dated: Wednesday, October 11, 2017 10:55 hrs UTC  
PrintE-mailന്യൂയോർക്ക്‌: കേരളാ ക്രിക്കറ്റ്‌ ലീഗിന്റെ മൂന്നാം പതിപ്പിൽ ആവേശോജ്വലമായ ഫൈനലിൽ ബദ്ധവൈരികളായ ന്യൂജേഴ്‌സി ബെർഗന്‍ ടൈഗേഴ്‌സിനെ പരാജയപ്പെടുത്തി ന്യൂയോർക്ക്‌ മില്ലേനിയം ക്രിക്കറ്റ് ക്ലബ് കിരീടം ചൂടി. ഭാഗ്യനിർഭാഗ്യങ്ങള്‍ ഇരു ടീമുകളിലേക്കും ചാഞ്ചാടിയ ഫൈനലിൽ ആദ്യം ബാറ്റ്‌ ചെയ്‌ത ന്യൂജേഴ്‌സി ബെർഗന്‍ ടൈഗേഴ്‌സ് നിശ്‌ചിത 25 ഓവറില്‍ 9 വിക്കറ്റു നഷ്‌ടത്തില്‍ 161 റൺസെടുത്തു . 162 റൺസ് വിജയ ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ന്യൂയോർക്ക് മില്ലേനിയം 24.5 ഓവറില്‍ ഒരു വിക്കറ്റു ബാക്കി നില്‍ക്കേയാണ്‌ ലക്ഷ്യം കണ്ടത്. അവസാന ഓവറില്‍ വിജയത്തിനായി വെറും നാല്‌ റണ്‍സ്‌ മാത്രം വേണ്ടിയിരുന്ന മില്ലേനിയത്തിന്റെ രണ്ട്‌ വിക്കറ്റുകള്‍ തുടർച്ചയായി പിഴുതു കൊണ്ട് ബെർഗന്‍ ടൈഗേഴ്‌സ് അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുവെങ്കിലും അവസാനം വിജയം ന്യൂയോർക്ക് മില്ലേനിയതിനൊപ്പം നിന്നു. വിജയികള്‍ക്കായി തോമസ്‌ രാജു 65 റൺസും , നിക്കു സെബാസ്‌റ്റിന്‍ 31ഉം റൺസും എടുത്തു ഇജ്വല പ്രകടനം കാഴ്ച വെച്ചു. തോമസ്‌ രാജു ആണ് ഫൈനലിൽ മാന്‍ ഓഫ്‌ ദി മാച്ച്‌. കെ.സി. എല്ലിന്റെ ഈ വർഷത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ആയി ബെർഗെൻ ടൈഗേർസിന്റെ അരുൺ തോമസിനെയും (289 റൺസ്), മികച്ച ബൗളർ ആയി ബെർഗെൻ ടൈഗേർസിന്റെ അരുൺ ഗിരീഷിനെയും (28 വിക്കറ്റ്) തെരഞ്ഞെടുത്തു തുടർന്നു നടന്ന സമ്മാനദാന ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്ന ഗ്ലോബല്‍ ഐ .റ്റി ചെയർമാന്‍ സജിത്‌ നായർ, ജിതിൻ തോമസ് പ്രൈമേരിക്ക, പബ്ലിക് ട്രസ്റ്റ് ,സ്വാദ് റെസ്റ്റോറൻട് സിബി ,അരുൺ സ്കൈലൈൻ പ്രൊഡക്ഷൻസ്, Event Cats, TLJ Events, Sojimedia, അനൂപ് KVTV, Realtor Jaya, Sreekanth Passion Shoot എന്നിവർ ചേർന്ന് വിജയികള്‍ക്ക്‌ ട്രോഫികള്‍ സമ്മാനിച്ചു. വരും വർഷങ്ങളില്‍ കൂടുതല്‍ ടീമുകള്‍ ലീഗില്‍ കളിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന്‌ സംഘാടകർ അറിയിച്ചു

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.