ഐഎന്‍ഓസി നാഷണല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാനായി പോള്‍ പറമ്പിയെ തെരഞ്ഞെടുത്തു ജോയിച്ചന്‍ പുതുക്കുളം
joychen45@hotmail.com
Story Dated: Friday, October 06, 2017 12:15 hrs UTC  
PrintE-mailചിക്കാഗോ: നവംബര്‍ 3, 4 തീയതികളില്‍ ചിക്കാഗോയില്‍ വച്ചു നടത്തുന്ന ഇന്‍ഡ്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ ചാപ്റ്റര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാനായി പോള്‍ പറമ്പിയെ നാഷണല്‍ കമ്മറ്റി തെരഞ്ഞെടുത്തു. ഐഎന്‍ഓസി മിഡ് വെസ്റ്റ് റീജിയണല്‍ കമ്മറ്റിയുടെ സ്ഥാപക പ്രസിഡന്റും മുന്‍ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയും പഠനകാലത്ത് കോളേജ് യൂണിയന്‍ ചെയര്‍മാന്‍, യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ തുടങ്ങി വിവിധ നിലയില്‍ കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് ശ്രീ പോള്‍ പറമ്പി. അദ്ദേഹം ഇപ്പോഴും കേരള ഗവണ്‍മെന്റില്‍ കിന്‍ഫ്രയുടെ ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു. ഇല്ലിനോയ് മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ്, ഐ.എന്‍.ഒ.സി.യുടെ നാഷണല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് എന്നീ നിലയില്‍ അമേരിക്കയിലെ വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഇദ്ദേഹം. ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസും അതിന്റെ എ.ഐ.സി.സി., കെ.പി.സി.സി. നേതാക്കളുമായി വളരെയടുത്ത ബന്ധം പുലര്‍ത്തുന്നതോടൊപ്പം വളരെയധികം സ്നേഹത്തോടും സൗഹൃദത്തോടും പൊതുജനപ്രവര്‍ത്തനം നടത്തുന്ന ഒരു വ്യക്തിത്വത്തിനുടമയുമാണ് പോള്‍ പറമ്പി.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.