ഉമ്മന്‍ ചാണ്ടി യോഗ്യനെന്ന് ആവര്‍ത്തിച്ച് മുരളീധരന്‍
Story Dated: Tuesday, September 12, 2017 08:07 hrs UTC  
PrintE-mail



പ്രതിപക്ഷ നേതാവ് മാറണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് വിശദീകരണവുമായി കെ.മുരളീധരൻ . എന്നാൽ ഉമ്മന്‍ ചാണ്ടി എല്ലാ സ്ഥാനത്തിനും യോഗ്യനെന്ന മുന്‍ നിലപാടിൽ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . അതേ സമയം മുരളിയോടും അനുകൂലികളോടും സംഘടനാ തിരഞ്ഞെടുപ്പിൽ കടുത്ത നിലപാട് എടുക്കാൻ തന്നെയാണ് ഐ ഗ്രൂപ്പ് തീരുമാനം . കോണ്‍ഗ്രസിൽ നേതൃസ്ഥാനത്തേയ്ക്ക് ഉമ്മന്‍ ചാണ്ടി വരണം . രമേശ് ചെന്നിത്തലയ്ക്കെതിരായ നീക്കത്തിന്‍റെ പരസ്യപ്രകടനമായി മുരളിയുടെ ഈ ആവശ്യത്തെ ഐ ഗ്രൂപ്പ് വ്യാഖ്യാനിക്കുന്നു. മുരളി പറഞ്ഞ രീതിക്ക് കുഴപ്പമുണ്ടെന്ന് ഗ്രൂപ്പ് കാണുന്നു . പ്രതിപക്ഷ പ്രവര്‍ത്തനം പോരെന്ന് യു.ഡി.എഫ് , പാര്‍ട്ടി യോഗങ്ങളിൽ മുരളീധരന്‍ നിരന്തരം വിമര്‍ശിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചായായി വന്ന പരസ്യ പ്രതികരണത്തോട് വിട്ടുവീഴ്ച വേണ്ടെന്നാണ് ഐക്കാരുടെ തീരുമാനം . പ്രസ്താവന പാര്‍ട്ടിക്കുള്ളിൽ തര്‍ക്ക വിഷയമായ സാഹചര്യത്തിലാണ് പറഞ്ഞതിൽ നിന്ന് പിന്നോട്ട് പോകാതെയുള്ള മുരളീധരന്‍റെ വിശദീകരണം

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.