കാവ്യയുടെ വില്ലയിലെ സന്ദർശക രജിസ്റ്റർ നശിച്ചു
Story Dated: Tuesday, September 12, 2017 08:03 hrs UTC  
PrintE-mailകാവ്യ മാധവന്റെ കൊച്ചിയിലെ വില്ലയിലെ സന്ദർശക രജിസ്റ്റർ നശിച്ചു. നടിയെ ആക്രമിച്ച സംഭവത്തിന് മുമ്പും ശേഷവുമുള്ള രജിസ്റ്ററാണ് നശിച്ചത്. വെള്ളം വീണ് നശിച്ചുപോയെന്നാണ് സുരക്ഷാജീവനക്കാർ പറയുന്നത്. കാവ്യയുടെ വില്ലയിൽ പോയിട്ടുണ്ടെന്ന് സുനിൽ മൊഴി നൽകിയിരുന്നു . പേരും ഫോൺ നമ്പരും രജിസ്റ്ററിൽ കുറിച്ചെന്നായിരുന്നു സുനിലിന്റെ മൊഴി . കാവ്യമായുള്ള സുനിലിന്റെ അടുപ്പം സ്ഥിരീകരിക്കാനാണ് പൊലീസ് ശ്രമം . രജിസ്റ്റർ മനഃപൂർവ്വം നശിപ്പിച്ചതാണോ എന്നും പൊലീസ് തെരയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.