പമ്പ നേതൃത്വം നല്‍കിയ ഫൊക്കാന കണ്‍വന്‍ഷന്‍ കിക്കോഫ് വന്‍വിജയമായി
Story Dated: Monday, September 11, 2017 12:07 hrs UTC  
PrintE-mailജോര്‍ജ്ജ് ഓലിക്കല്‍

 

ഫിലാഡല്‍ഫിയ: ഫൊക്കാനയുടെ 2018 ലെ കണ്‍വന്‍ഷന് വേദിയാകുന്ന നഗരത്തില്‍ പമ്പ മലയാളി അസ്സോസിയേഷന്‍ സംഘടിപ്പിച്ച ഫൊക്കാന കണ്‍വന്‍ഷന്‍ കിക്കോഫില്‍ 45 പേര്‍ രജിസ്റ്റര്‍ചെയ്ത ്കണ്‍വന്‍ഷന്‍ കിക്കോഫിന് തുടക്കം കുറിച്ചു. ഓഗസ്റ്റ്6-ന് പമ്പ ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററിലാണ് കിക്കോഫ് പരിപാടികള്‍ നടന്നത്. ഹോസ്റ്റ് അസ്സോസിയേഷനായ പമ്പയോടൊപ്പം ഫിലാഡല്‍ഫിയായിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന ഫൊക്കാനയുടെ അംഗസംഘടനകളായമേളയും, ഫില്‍മയും കിക്കോഫില്‍ പങ്കുചേര്‍ന്നു. ഫിലാഡല്‍ഫിയായില്‍ നടന്ന പ്രഥമകിക്കോഫ് വന്‍ വിജയമായിരുന്നെന്നും ഫിലാഡല്‍ഫിയായിലെ പൗരമുഖ്യരെയും അഭ്യുദയകാംഷികളെയും കണ്‍വന്‍ഷനില്‍ പങ്കെടുപ്പിക്കുവാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും പമ്പ പ്രസിഡന്റ് അലക്‌സ് തോമസ് പറഞ്ഞു.

 

 

 

 

ഫൊക്കാനയുടെ എക്കാലത്തെയും ശക്തിസ്‌ത്രോതസ്സുകളിലൊന്നായ നഗരവും അസ്സോസിയേഷനുമാണ് ഫിലാഡല്‍ഫിയായും പമ്പയുമെന്നും പമ്പയുടെ സ്ഥാപക നേതാക്കളിലെരാളായ തമ്പി ചാക്കോ നേതൃത്വംകൊടുക്കുന്ന ഫൊക്കാനയ്ക്ക് പമ്പയുടെയും മറ്റ് അംഗസംഘടനകളുടെയും കലവറയില്ലാത്ത സഹകരണം ഉറപ്പാക്കുമെന്നും ഫൊക്കാന കണ്‍വന്‍ഷന്‍ നാഷണല്‍ കോഡിനേറ്റര്‍ സുധ കര്‍ത്ത പറഞ്ഞു. കണ്‍വന്‍ഷന്‍ കിക്കോഫിന് രജിസ്റ്ററേഷന്‍ ചെയര്‍മാന്‍ മോഡി ജേക്കബ് നേതൃത്വം നല്‍കി. ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോയോടെപ്പം,കണ്‍വന്‍ഷന്‍ നാഷണല്‍കോഡിനേറ്റര്‍സുധ കര്‍ത്ത, ഫണ്ട് റൈസിംഗ് ചെയര്‍മാന്‍ വിന്‍സന്റ് ഇമ്മാനുവല്‍,കണ്‍വന്‍ഷന്‍ പ്രോഗ്രാം കോഡിനേറ്റര്‍ ജോര്‍ജ്ജ് ഓലിക്കല്‍ സ്‌പോക്ക് പേഴ്‌സണ്‍ ജോര്‍ജ്ജ് നടവയല്‍, പമ്പ പ്രസിഡന്റ് അലക്‌സ് തോമസ്, ജനറല്‍ സെക്രട്ടറി ജോണ്‍ പണിക്കര്‍, ട്രഷറര്‍ സുമോദ് നെല്ലിക്കാല, ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം ചെയര്‍മാന്‍ റോണി വറുഗീസ്,മേള പ്രസിഡന്റ് റെജി ജേക്കബ്, ഓര്‍മ്മ പ്രസിഡന്റ്‌ജോസ്ആറ്റുപുറം, ഫൊക്കാന മുന്‍ ജനറല്‍ സെക്രട്ടറി ബോബി ജേക്കബ് ഫ്രണ്‍ട്‌സ് ഓഫ് തിരുവല്ല പ്രസിഡന്റ്, ജോസഫ്, ഫാദര്‍ ഫിലിപ്പ്‌മോഡയില്‍, രാജന്‍ സാമുവല്‍, സാഹിത്യകാരായമുരളി.ജെ നായര്‍,നീന പനíല്‍, അശോകന്‍ വേങ്ങാശ്ശേരി, എന്നിവരും, പമ്പയുടെ അംഗങ്ങളും അഭ്യൂദയകാംക്ഷികളുമായ 45-പേര്‍ കിക്കോഫില്‍ പങ്കെടുത്ത് രജിസ്റ്റര്‍ചെയ്തു.

 

 

 

2018 ജൂലൈ 5 മുതല്‍ 7 വരെ ഫിലാഡല്‍ഫിയ സബര്‍ബിലുള്ള വാലിഫോര്‍ജ്ജ് റിസ്സോര്‍ട്ട്ആന്റ് കണ്‍വന്‍ഷന്‍ സെന്ററിലാണ് ഫൊക്കാന കണ്‍വന്‍ഷന്‍ നടക്കുക. ഫിലാഡല്‍ഫിയായില്‍ നിന്ന്‌ഫൊക്കാന കണ്‍വന്‍ഷന് രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക: അലക്‌സ്‌തോമസ് (പമ്പ പ്രസിഡന്റ)്,: 215 850 5268,സുധ കര്‍ത്ത: 267 575 7333, മോഡിജേക്കബ്, 215 667 0802, ജോര്‍ജ്ജ് ഓലിക്കല്‍ 215 873 4365 ജോണ്‍ പണിക്കര്‍ 215 605 5109 സുമോദ് നെല്ലിക്കാല 267 322 8527,ഫീലിപ്പോസ് ചെറിയാന്‍ 215 605 7310


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.