നാദിര്‍ഷാ ആശുപത്രി വിട്ടു
Story Dated: Monday, September 11, 2017 08:53 hrs UTC  
PrintE-mail



നടിയെ ആക്രമിച്ച കേസില്‍ പൊലീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിച്ച സംവിധായകന്‍ നാദിര്‍ഷാ ആശുപത്രി വിട്ടു. ഇന്നലെ വൈകീട്ടാണ് ഡിസ്ചാര്‍ജ് ആയത്. മൂന്ന് ദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നാദിര്‍ഷാ. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പൊലീസ് അറിയിച്ചതിന് പിന്നാലൊണ് നാദിര്‍ഷാ ഉദരസംബന്ധമായ അസുഖമാണെന്ന പറഞ്ഞ് ചികിത്സ തേടിയത്. തുടര്‍ന്ന് നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കാനിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.