നടന്‍ ശ്രീനിവാസന്റെ വീടിന്‌ നേരെ കരി ഓയില്‍ പ്രയോഗം
Story Dated: Sunday, September 10, 2017 11:28 hrs UTC  
PrintE-mailകണ്ണൂര്‍ : കൂത്തുപറമ്പിലെ വീടിന്‌ നേരെയാണ്‌ കരി ഓയില്‍ പ്രയോഗം നടത്തിയത്‌. നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്‌ അനുകൂലമായി ശ്രീനിവാസന്‍ മാധ്യമങ്ങളോട്‌ പ്രതികരിച്ചതിന്‌ പിന്നാലെയാണ്‌ ആക്രമണം. ദിലീപ്‌ തെറ്റുചെയ്‌തിട്ടില്ലെന്ന്‌ ഉറച്ചുവിശ്വസിക്കുന്നുവെന്നും ഇത്തരം മണ്ടത്തരങ്ങള്‍ക്ക്‌ നില്‍ക്കുന്ന ആളല്ല ദിലീപെന്നുമാണ്‌ ശ്രീനിവാസന്‍ പറഞ്ഞത്‌. സാമാന്യബുദ്ധിയുള്ള ആളാണ്‌ ദിലീപെന്നും നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ സത്യമറിയും മുന്‍പ്‌ ആരുടെ മേലും കുറ്റം കെട്ടിവെയ്‌ക്കുന്നത്‌ ശരിയല്ലെന്നും ശ്രീനിവാസന്‍ മുമ്പ്‌ പറഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.