ഇർമ കൊടുങ്കാറ്റിൽ കഷ്ടപ്പെടുന്നവർക്ക് സഹായമായി ഫോമയും മലയാളി എഫ് എം റേഡിയോയും
Story Dated: Saturday, September 09, 2017 04:06 hrs UTC  
PrintE-mailഫ്ലോറിഡ: വിർജിൻ ഐലൻഡിൽ വളരെയധികം നാശം വിതച്ച ഇർമ കൊടുങ്കാറ്റു ഫ്ലോറിഡാ തീരത്തോടടുക്കുകയാണ്. ആയിരക്കണക്കിന് ആളുകൾ ഫ്ലോറിഡയിൽ നിന്ന് സമീപ സംസ്ഥാനങ്ങളായ ജോർജിയ, വിർജീനിയ, നോർത്ത് കരോലിന, സൗത്ത് കരോലിന എന്നിവിടങ്ങളിലേക്ക് പാലായനം ചെയ്യുകയാണ്. എന്നാൽ മലയാളി കുടുംബങ്ങളിലെ കൂടുതൽ സ്ത്രീകളും ആതുര സേവന മേഖലയിൽ ജോലിചെയ്യുന്നതിനാൽ ഫ്ലോറിഡ വിട്ടുപോകുവാൻ അനുവാദമില്ല. നിർബന്ധിത ജോലിക്ക് പോകേണ്ടതുണ്ട്. എങ്കിൽ പോലും നൂറുകണക്കിന് മലയാളി കുടുംബങ്ങൾ അന്യ സംസ്ഥാനത്തേക്ക് പോയവരിൽ ഉൾപ്പെടും. നാലും അഞ്ചും ഇരട്ടി സമയമാണ് ഇപ്പോൾ ഗതാഗതത്തിനായി എടുക്കുന്നത്, അത്രക്കും തിരക്കാണ് റോഡുകളിൽ. അന്യ സംസ്ഥാനത്തുള്ള ഹോട്ടലുകളിൽ ഒരിടത്തും റൂമുകൾ കിട്ടാനില്ല, ഒപ്പം ഇന്ധന ക്ഷാമവും. ഈ സാഹചര്യത്തിലാണ് മലയാളി അസോസിയേഷനുകളുടെ ദേശീയ കൂട്ടായ്മയായ ഫോമയും മലയാളി എഫ്. എം. റേഡിയോയും കൈകോർത്ത് 'ഇർമാ ഡിസാസ്റ്റർ പ്രോഗ്രാം' നിർവ്വഹിക്കുന്നത്. സമീപ സംസ്ഥാനങ്ങളിൽ എത്തുന്ന മലയാളികൾക്ക് മലയാളി ഭവങ്ങളിൽ താമസവും അടിയന്തിര സൗകര്യങ്ങളും ഒരുക്കുകയാണ് ഇതിലൂടെ. ഇതിനായി മറ്റു സന്നദ്ധ സംഘടനകളുടെ സഹായവും ക്രൈസ്തവ ദേവാലയങ്ങളുടെയും അമ്പലങ്ങളുടെയും ഷെൽട്ടറുകളും ഉപയോഗിക്കുന്നുണ്ട്. സ്വന്തം ഭവനം ഇങ്ങനെ കഷ്ടപ്പെടുന്ന ആവശ്യക്കാർക്ക് തുറന്നു കൊടുക്കുവാൻ സന്മനസുള്ളവർ വോയിസ് മെസ്സേജ് അയക്കേണ്ട നമ്പർ 214.672.3682(മലയാളി എഫ്. എം. ഡിസാസ്റ്റർ ടീം). ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ജനറൽ സെക്രട്ടറി ജിബി തോമസ്, മലയാളി എഫ്. എം. ഡയറക്ടർ ടോം തരകൻ, അസ്സോസിയേറ്റ് പ്രോഗ്രാം ഡയറക്ടർ മാത്യൂസ് "ലിജ്" അത്യാൽ എന്നിവർ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നു. അടിയന്തിര സഹായവും ആവശ്യമുള്ളവർ ബന്ധപ്പെടുക: സാജൻ കുര്യൻ (ഫോമാ ഇർമ ഡിസാസ്റ്റർ കണ്ട്രോൾ കോ-ഓർഡിനേറ്റർ 214.672.3682 ബിനു മാമ്പിള്ളി (ഫോമാ സൺ ഷൈൻ റീജിയണൽ വൈസ് പ്രസിഡന്റ്) 941.580.2205 റെജി ചെറിയാൻ (ഫോമാ സൗത്ത് ഈസ്റ്റ് റീജിയണൽ വൈസ് പ്രസിഡന്റ്) 404.425.4350

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.