വേൾഡ് മലയാളീ കൌൺസിൽ ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ് ​ഓണാഘോഷം ​
Story Dated: Friday, September 08, 2017 10:05 hrs UTC  
PrintE-mailഡാളസ്: ​ഇത്തവണത്തെ ​ വേൾഡ് മലയാളീ കൌൺസിൽ ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ് ​ഓണാഘോഷം ​പുതുമയാർന്നത് ​ വിശിഷ്ട അതിഥികളായി പൂഞ്ഞാർ എം. എൽ. എ. ശ്രീ പി. സി; ജോർജ്, ടെക്സസിലെ സ്റ്റേറ്റ് റെപ്രെസെന്ററിവും റിപ്പബ്ലിക്കൻ ലീഡറുമായ ​അഞ്ചി ബട്ടൺ (ഡിസ്ട്രിക് 112) , റോളാറ്റ്‌ മേയർ ടോഡ് ഗോട്ടൽ, ഗാർലാൻഡ് മേയർ ഗഗ്ലാസ് അത്താസ്,റോളറ്റ് പ്രോടെം മേയർ ടാമി​, ​ സിറ്റി കൌൺസിൽ അംഗങ്ങൾ ​എന്നിവരുടെ നിറ സാന്നിധ്യവും മലയാളീ ബിസിനസുകാരുടെ ഒത്തുചേരലുമാണ്. ഗാര്ലാണ്ടിലെ സെയിന്റ് തോമസ് സീറോ മലബാർ കത്തോലിക്കാ ചർച് ഹാളിൽ നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി ശ്രീ പി.സി. ജോർജ് എം. എൽ. എ യും പത്‌നി ഉഷ ജോർജും തിരി കൊളുത്തി തുടക്കം കുറിച്ച പരിപാടികൾ ഡാളസിലെ മലയാളി മനസ്സുകളിലേക്ക്​ ​ ഓണത്തിന്റെ ഒരായിരം ഓർമക​ളുടെ വേലിയേറ്റമായി മാറി. ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ് യൂത്ത് വിഭാഗം ചെണ്ട മേളത്തോടെ വിശിഷ്ട അതിഥികളെ സ്റ്റേജിലേക്ക് ആനയിച്ചു. ​സാറ ഡാനിയേൽ, റൂതൻ, മെറിബെത്, പ്രിസില്ല എന്നിവർ അമേരിക്കൻ നാഷണൽ ആന്തം ആലപിച്ച ശേഷം ഭാരവാഹികളും അതിഥികളും പ്ലെഡ്ജ് ഓഫ് അലീജിയൻസ് നടത്തി. ​അമേരിക്കയിലെ ചെറുപ്പക്കക്കാർ കേരള കോൺഗ്രസ് പോലെ പിളർന്നു പോകാതെ ഒറ്റക്കെട്ടായയി നിൽക്കണമെന്നും അമേരിക്കൻ രാഷ്ട്രീയ രംഗത്തേയ്ക്ക് കടന്നുവരാനുള്ള ചങ്കൂറ്റം കിട്ടണമെന്നും ആൻജി ബട്ടണ്പ്പോലെയുള്ള റിപ്പബ്ലിക്കൻ നേതാക്കളെ പരമാര്ശിച്ചു കൊണ്ട് ​ ​​ ശ്രീ പി. സി. ജോർജ് എം. എൽ. എ. അമേരിക്കൻ മലയാളി സമൂഹത്തോട് അഭ്യർഥിച്ചു.​ സ്റ്റേറ്റ് റെപ്രെസെന്ററ്റീവ് ആൻജി ബട്ടൻ പി. സി. യുടെ അഭിപ്രായത്തെ പിന്തുണച്ചു കൊണ്ടു താൻ തായ്‌വാനിൽ നിന്നും കുടിയേറിയതാണെന്നും തനിക്കു അമേരിക്കൻ രാഷ്ട്രീയത്തിൽ കടന്നു വരാൻ കഴിഞ്ഞെങ്കിൽ നിങ്ങൾക്കും കഴിയും എന്ന് പറഞ്ഞു. റൗളറ്റ് മേയർ ടോഡ് ഗോട്ടേൽ ഹൂസ്റ്റൺ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി ഒരു മിനിറ്റ് സദസ്സിനു മൗന പ്രാർത്ഥനക്കായി അവസരം ഒരുക്കി. ബിസിനസ് സമൂഹത്തിന്റെ പ്രചോദനത്തിനായി ബിസിനസ് ഫോറം പ്രസിഡണ്ട് പാസ്റ്റർ ഷാജി കെ. ഡാനിയേൽ തൻ്റെ ബിസിനസ് വിജയ ഗാഥ ചുരുക്കത്തിൽ പറഞ്ഞത്തത് ബിസിനസ് കമ്മ്യൂണിറ്റിക്കു അനുഭവ സമ്പത്തായി. ഗാർലാൻഡ്, മെസ്‌കീറ്റ് എന്നീ സിറ്റികളിലെ ബെസ്ററ് ബിസിനെസ്സ് ഓണർ അവാർഡ് വാങ്ങിയിട്ടിട്ടുള്ള പാസ്റ്റർ ഷാജി കെ. ഡാനിയേൽ അഗപ്പേ ഹോം ഹെൽത്ത് പ്രെസിഡന്റും അഗപ്പേ ചർച് മിനിസ്ട്രിയുടെ ഫൗണ്ടറും ചെയർമാനും കൂടിയാണ്. ഡബ്ല്യൂ, എം. സി. അമേരിക്ക റീജിയൻ പ്രസിഡന്റ് ശ്രീ പി. സി. മാത്യു തന്റെ സ്വാഗത പ്രസംഗത്തിൽ അമേരിക്കൻ മലയാളികളെ അമേരിക്കൻ ഭരണ കൂടത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരാൻ നാം മുൻപോട്ടു വരണമെന്നും അടുത്ത സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പിൽ ഡാലസിൽ എല്ലാ സിറ്റികളിലും മലയാളി സ്ഥാനാർത്ഥികളെ നിർത്തുവാൻ ശ്രമിക്കുമെന്നും അതിനായി ടോഡ് ഗോട്ടേൽ, ഫ്രിക്സ്മോൻ മൈക്കിൾ മുതലായവരുടെ നേതൃത്വത്തിൽ ഒരു അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചതായും പറഞ്ഞൂ. പ്രൊവിൻസ് പ്രസിഡണ്ട് തോമസ് എബ്രഹാം സദസ്സിനു ഓണാശംസകൾ നേർന്നതോടൊപ്പം പരിപാടികൾക്ക് സഹകരിച്ച ഏവർകും അനുമോദനങ്ങൾ നേരുകയും ചെയ്തു. ​ഡാളസ് ബിസിനസ് ഫോറം പ്രസിഡന്റ് ഫ്രിക്സ്മോൻ മൈക്കിൾ അമേരിക്കൻ പൊളിറ്റിക്കൽ ലീഡേഴ്സിനെ സദസ്സിനു പരിചയപ്പെടുത്തി. ഒപ്പം വോട്ടു ചെയ്യാതെ വീട്ടിലിരിക്കുന്ന മലയാളികളായ അമേരിക്കൻ സിറ്റിസെൻസിനെ തെരഞെടുപ് രംഗത്തേക്ക് ആകർഷിക്കുവാൻ മീറ്റിംഗുകൾ സങ്കടിപ്പിക്കും എന്ന് പറഞ്ഞു. സ്റ്റേറ്റ് റെപ്രെസെന്ററ്റീവ് അഞ്ചി ബട്ടൺ ശ്രീ പി. സി. ജോർജ് എം. എൽ. എ യിൽ നിന്നും പ്ലാക്കു ഏറ്റുവാങ്ങിയപ്പോൾ ടെക്സൺ രീതിയിൽ ഹഗ് നൽകിയാണ് അഞ്ചി സ്വീകരിച്ചത്. വേൾഡ് മലയാളിക്കുവേണ്ടി പി. സി. ജോർജിന് അഞ്ചി പ്ലാക്ക് നൽകി.​ മറ്റു നേതാക്കളെയും കലാകാരന്മാരെയും വേൾഡ് മലയാളി കൗൺസിൽ പ്ലാക്കുകൾ നൽകി ആദരിച്ചു. മേയർ ടോഡ്, മേയർ ഡഗ്ലസ്, മേയർ ടാമി, സിറ്റി കൗൺസിൽ മെംബേർസ് പാം, മാറ്റ്, ബ്രൗണി, ബ്ലൈക്ക്, മാർത്ത എന്നിവരും ഫ്രക്സ്മോൻ, പ്രേം സി. പി. എ., അറ്റോർണി ജാക്ക്, (അവാൻ ടാക്സ്), ബെന്നി ജോൺ, സണ്ണി കൊച്ചുപറമ്പിൽ (ബിസിനസ് ഫോറം കോർഡിനേറ്റർസ്), രാജൻ ചിറ്റേഴത് ( അഡ്വൈസറി ബോർഡ് മെമ്പർ), ഏലിക്കുട്ടി ഫ്രാൻസിസ്, ടി.സി. ചാക്കോ അഡ്വൈസറി ചെയർമാൻ, സ്പോന്സറുമാരായ രാജു വർഗീസ്, ബിനു മാത്യു (ബ്രോക്കർ എലൈവ് റിയാലിറ്റി), റെജി ചാമുണ്ഡ, ജോഷി (റോസ് ജുവല്ലറി), പി. പി. ചെറിയാൻ (നാഷണൽ സെക്രട്ടറി ഓഫ് പ്രസ് ക്ലബ്), ചാർളി വരാനത്തു, രാജൻ ചിറ്റാർ, യൂത്ത് ൾലീഡർ ടിജോ ചങ്ങൻതിരി, ജിമ്മി കുളങ്ങര മുതലായവരും എം. എൽ. എ യിൽ നിന്നും അവാർഡുകൾ ഏറ്റു വാങ്ങി. ഗ്രാൻഡ് സ്പോൺസർ പാസ്റ്റർ ഷാജി കെ. ഡാനിയേൽ, ഇവന്റ് സ്പോൺസർ ബിജു പോൾ (പ്രൈം ലെൻഡിങ്), ട്രാവൽ സ്പോൺസർ ബെൻസൺ സാമുവേൽ (റിയ ട്രാവൽ) എന്നിവരും ടോക്കൺ ഓഫ് അപ്പ്രീസിയേഷനായി പ്ലാക്കുകൾ ഏറ്റുവാങ്ങി. ചാർലിയുടെ കേരളം.. കേരളം.. കേളികൊട്ടുയരുന്ന കേരളം എന്ന മനോഹരമായ ഗാനവും റിഥം ഓഫ് ഡാലസിന്റെ മനോഹര നൃത്തങ്ങളും തിരുവാതിരയും മന്നാ ആൻ വിൻസെന്റിന്റെ പാട്ടും മറ്റു പരിപാടികളും ഗൃഹതുരത്വം ഉണർത്തി. റീജിയൻ വൈസ് ചെയർമാനും പ്രൊവിൻസ് സെക്രട്ടറിയുമായ വര്ഗീസ് കയ്യാലക്കകം, വൈസ് ചെയർ ഷേർലി നീരക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു. കുമാരിമാർ അഞ്ജലി ഫ്രിക്സ്മോൻ, ഷെറിൻ ഷാജി, എന്നിവർ ഇന്ത്യൻ ദേശിയ ഗാനം ആലപിക്കുകയും മാനേജ്‌മന്റ് സെറിമണി ഭംഗിയായി അവതരിപ്പിക്കുകയും ചെയ്തു. പ്രൊവിൻസ് ചെയർമാൻ തോമസ് ചെല്ലേത് നന്ദി പ്രകാശിപ്പിച്ചു. സ്‌പൈസ് മാർട്ട് സ്പോൺസർ ചെയത സ്വാദേറിയയ്‌ ഓണ സദ്യയും ഡാളസിലെ അമേരിക്കൻ മലയാളി സമൂഹത്തിനു മറക്കാത്ത അനുഭവമായി. ​വാർത്ത: ജിനേഷ് തമ്പി.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.