ഡാലസില്‍ ശ്രീനാരായണ ഗുരുജയന്തിയും ഓണാഘോഷവും 9 ന് പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Friday, September 08, 2017 11:12 hrs UTC  
PrintE-mailഡാലസ് : ശ്രീനാരായണ മിഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 9 ശനിയാഴ്ച ഡാലസില്‍ ശ്രീനാരായണ ഗുരുജയന്തിയും ഓണാഘോഷങ്ങളും സംഘടിപ്പിക്കുന്നു. കരോള്‍ട്ടണ്‍ സ്പ്രിംഗ് വാലിയിലുള്ള ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്ര ഹാളില്‍ ൈവകിട്ട് 5നാണു പരിപാടികള്‍ ആരംഭിക്കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു. കേരളത്തില്‍ നിന്നും എത്തിച്ചേര്‍ന്ന അനുഗ്രഹീത മിമിക്രി ആര്‍ട്ടിസ്റ്റും ഗായകനുമായ കലാഭവന്‍ ജയനും, കോറസ് പീറ്ററും ചേര്‍ന്നൊരുക്കുന്ന കലാപരിപാടികള്‍ ഈ വര്‍ഷത്തെ ഓണാഘോഷങ്ങളുടെ പ്രത്യേക ആകര്‍ഷണമായിരിക്കും. ശ്രീനാരായണ മിഷന്‍ പ്രസിഡന്റ് മനോജ് കുട്ടപ്പന്‍, വൈസ് പ്രസിഡന്റ് സജിത് ശശീധര്‍, സെക്രട്ടറി സന്തോഷ് വിശ്വനാഥന്‍, ജോ. സെക്രട്ടറി സുക്ഷില്‍ കുമാര്‍, ട്രഷറര്‍ മനോജ് തങ്കച്ചന്‍, ജോ. ട്രഷറര്‍ ശ്രീകുമാര്‍ മഡോലില്‍ എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റിയാണ് ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ആഘോഷ പരിപാടികള്‍ക്കുശേഷം കേരള വിഭവങ്ങളോടു കൂടിയ ഓണസദ്യയും ഉണ്ടയാരിക്കും. ഏവരേയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി സന്തോഷ് വിശ്വനാഥന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 317 647 6668

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.