ഇര്‍മയുടെ മറവില്‍ നടത്തുന്ന വിലവര്‍ദ്ധനക്കെതിരെ മുന്നറിയിപ്പ് പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Thursday, September 07, 2017 10:34 hrs UTC  
PrintE-mailഫ്‌ളോറിഡ: 'ഇര്‍മ ചുഴലി'ഫ്‌ളോറിഡായില്‍ ശക്തമാകും എന്ന മുന്നറിയിപ്പു ലഭിച്ചതിനെ തുടര്‍ന്ന് നിത്യോപയോഗ സാധനങ്ങളും, ഇന്ധനവും വില വര്‍ദ്ധിപ്പിച്ചു വില്പന നടത്തുന്ന വ്യാപാരികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും ഫ്‌ളോറിഡാ അറ്റോര്‍ണി ജനറലിന്റെ മുന്നറിയിപ്പ്. 1500 പരാതികളാണ് വില ക്രമാതീതമായി വര്‍ദ്ധിപ്പിക്കുന്നതിനെ കുറിച്ച് പ്രത്യേക ഹോട്ട് ലൈനിലൂടെ ലഭിച്ചിരിക്കുന്നതെന്ന് എജി പാം ബോണ്ടി പറഞ്ഞു. വെള്ളം, ഭക്ഷണസാധങ്ങള്‍, ഇന്ധനം എന്നിവ കടകളില്‍ നിന്നും അപ്രത്യക്ഷമായി. ബുധനാഴ്ച രാത്രി 9.50 വരേയും ഫ്‌ളോറിഡായില്‍ ഇര്‍മ പ്രവേശിച്ചിട്ടില്ല എന്നത് ആശ്വാസകരമാണെങ്കിലും, എന്തു സംഭവിക്കാം എന്നു അധികാരികള്‍ മുന്നറിപ്പു നല്‍കുകയും, മുന്‍കരലുകള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. കരീബിയന്‍ ഐലന്റില്‍ ഇര്‍മ കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയതായും, നാലു പേര്‍ മരിക്കുകയും ചെയ്തതായി അനൗദ്യോഗീക റിപ്പോര്‍ട്ടുകള്‍ ചൂണ്ടി കാണിക്കുന്നു. സൗത്ത് ഫ്‌ളോറിഡായില്‍ നിന്നുള്ള അമേരിക്കന്‍ എയര്‍ലൈന്‍സ് കുറഞ്ഞ നിരക്കില്‍ ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിനുള്ള യാത്രസൗകര്യങ്ങള്‍ ചെയ്തായി അറിയിച്ചു. മയാമി-ഡേഡ് കൗണ്ടി പരിധിയില്‍ നിന്നും 150,000 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിപ്പിച്ചുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.