ഫ്ലോറി ജോൺ ഡാലസിൽ നിര്യാതയായി ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍
martinjoseph75@gmail.com
Story Dated: Thursday, August 31, 2017 11:02 hrs UTC  
PrintE-mail



കൊപ്പേൽ (ടെക്‌സാസ്): പറവട്ടാനി എലുവത്തിങ്കൽ വെള്ളാന്തറ ജോൺ ജോർജിന്റെ (റിട്ട. മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്) ഭാര്യ ഫ്ലോറി ജോൺ (76) ഡാലസിൽ നിര്യാതയായി. അരണാട്ടുകര ചാലിശ്ശേരി വളപ്പില കുടുംബാംഗമാണ് പരേത. കൊപ്പേൽ സെന്റ് അൽഫോൻസാ ഇടവാംഗമാണ്. മക്കൾ: ജോഫി ജോൺ (കുവൈത്ത്), ഫിജി ബെനഡിക്ട് (കൊപ്പേൽ, യു.എസ്.എ) മരുമക്കൾ: ലിജി ജോഫി, ബെനഡിക്ട് ചെറിയാൻ (യു.എസ്.എ). സെപ്റ്റംബർ 2 ശനിയാഴ്ച വൈകുന്നേരം ആറു മുതല്‍ ഒന്‍പതു വരെ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ (200 S Heartz Rd, Coppell, TX 75019) പൊതുദര്‍ശനം ഉണ്ടായിരിക്കും. സെപ്റ്റംബർ 5 ചൊവ്വാഴ്ച രാവിലെ 10 നു സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ സംസ്കാര ശുശ്രൂഷകളും തുടർന്ന് കൊപ്പേല്‍ റോളിംഗ്സ് ഓക്‌സ് സെമിത്തേരിയില്‍ (400 Freeport Pkwy, Coppell, TX 75019) സംസ്കാരവും നടക്കും.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.