സുനിയെ കുറിച്ച് ദിലീപ് പരാതി നൽകിയിരുന്നുവെന്ന് ബെഹ്റ
Story Dated: Saturday, August 12, 2017 09:44 hrs UTC  
PrintE-mail



പള്‍സര്‍ സുനിയെ കുറിച്ച് ദിലീപ് തനിക്ക് പരാതി നല്‍കിയിരുന്നുവെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. വിശദാംശങ്ങള്‍ കോടതിയെ അറിയിക്കുമെന്നും ബെഹ്‌റ അറിയിച്ചു. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ അഭിപ്രായം പറഞ്ഞാല്‍ കോടതിയലക്ഷ്യമാവുമെന്നും അതിനാല്‍ വിവരങ്ങള്‍ കോടതിയെ നേരിട്ട് അറിയിക്കുമെന്നും ബെഹ്‌റ പറഞ്ഞു. 'എപ്പോഴാണ് പരാതി നൽകിയതെന്നും എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും കോടതിയെ അറിയിക്കും.അന്വേഷണം പുരോഗമിക്കുന്നതിനാൽ നിലവിൽ യാതൊന്നും വെളിപ്പെടുത്താൻ സാധിക്കില്ല', അദ്ദേഹം കൂട്ടിച്ചേർത്തു.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.