വനിതാ കമ്മീഷന്‍ മൂക്ക് ചെത്താന്‍ വരേണ്ട; പി.സി ജോര്‍ജ്
Story Dated: Saturday, August 12, 2017 09:06 hrs UTC  
PrintE-mail



ആക്രമിക്കപ്പെട്ട നടിയെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് കേസെടുക്കാനുള്ള വനിതാകമ്മീഷന്‍ നടപടിയെ പരിഹസിച്ച് പി.സി ജോര്‍ജ് എം.എല്‍.എ. വനിതാകമ്മീഷനെന്നു കേട്ടാല്‍ ഭയങ്കര പേടിയാണെന്നും അല്‍പ്പം ഉള്ളി കിട്ടിയാല്‍ കരയാമായിരുന്നെന്നും പരിഹാസരൂപേണ അദ്ദേഹം പ്രതികരിച്ചു. അവരാദ്യം വനിതകളുടെ കാര്യമാണ് നോക്കേണ്ടതെന്നും നല്ല കാര്യങ്ങളൊക്കെ ചെയ്തിട്ട് വന്നാല്‍ താനും ഒപ്പം കൂടുമെന്നും പി.സി പറഞ്ഞു. ആദ്യം മട്ടന്നൂര് പട്ടികജാതിയില്‍പ്പെട്ട സ്ത്രീയെ മര്‍ദിച്ച മന്ത്രിയുടെ ഭര്‍ത്താവിനെതിരെ വനിതാ കമ്മീഷന്‍ കേസെടുക്കണം. അതുകഴിഞ്ഞ് കോട്ടയത്തെ ആശുപത്രിയില്‍ സമരം ചെയ്യുന്ന നഴ്സുമാര്‍ക്കു മുന്നില്‍ പാന്റിന്റെ സിബ്ബൂരി അപമാനിച്ച മാനേജ്മെന്റിന്റെ പിണിയാള്‍ക്കെതിരെ കേസെടുക്കണം. അങ്ങനെ നല്ല കാര്യങ്ങളൊക്കെ ചെയ്തിട്ട് ഇങ്ങോട്ട് വന്നാല്‍ താനും കൂടാമെന്നും അല്ലാതെ തന്റെ മൂക്കു ചെത്താന്‍ ഇങ്ങോട്ടു പോരേണ്ടെന്നും പി.സി ജോര്‍ജ് പറയുന്നു. ഇതിലൊന്നും പേടിക്കുന്ന ആളല്ല താന്‍.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.