ഇന്ത്യന്‍ കുടുംബാംഗങ്ങള്‍ക്ക് നേരെ ന്യൂജേഴ്‌സിയില്‍ ആക്രമണം പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Thursday, August 10, 2017 11:23 hrs UTC  
PrintE-mailവുഡ് ബ്രിഡ്ജ്(ന്യൂജേഴ്‌സി): ന്യൂയോര്‍ക്ക് കെന്നഡി വിമാന താവളത്തില്‍ നിന്നും ന്യൂജേഴ്‌സിയിലുള്ള വീട്ടിലേക്ക് വാനില്‍ പോകുന്നതിനിടെ ആറ് ബൈക്കുകളിലായി സഞ്ചരിച്ചിരുന്നവര്‍ വാഹനത്തെ വളഞ്ഞ് മുഖത്ത് മുഷ്ടി ചുരുട്ടി ഇടിക്കുകയും, മിനി വാനിന്റെ വിന്‍ഡോകളും, മിററും തകര്‍ക്കുകയും ചെയ്തതായി വുഡ്‌റിഡ്ജ് പോലീസ് ആഗസ്റ്റ് 9 ന് പറഞ്ഞു. ഗാര്‍ഡന്‍ ഫിഡ്ജ് പാര്‍ക്ക് വെയില്‍ വെച്ചാണ് സംഭവത്തിന്റെ തുടക്കം. കുടുംബാംഗങ്ങള്‍ സഞ്ചരിച്ചിരുന്ന മിനി വാന്‍ മോട്ടോര്‍ സൈക്കിളില്‍ ഇടിച്ചു എന്ന് പറഞ്ഞാണ് റെഡ് ലൈറ്റില്‍ നിര്‍ത്തിയിരുന്ന മിനി വാനിനെ ബൈക്ക് യാത്രക്കാര്‍ വളഞ്ഞത്. മൊഹമ്മദ് ഗസന്‍ഫാറും ഭാര്യയും ഒരു വാഹനത്തിലും, സഹോദരിയും കുടുംബാംഗങ്ങളും മറ്റൊരു വാഹനത്തിലുമാണ് സഞ്ചരിച്ചിരുന്നത്. അക്രമികള്‍ അക്രമം തുടരുന്നതിനിടയില്‍ ഇന്ത്യന്‍സ് എന്ന് വിളിച്ചുവെന്നാണ് മൊഹമ്മദിന്റെ പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് കാറില്‍ നിന്നിറങ്ങിയ കാരണം തിരക്കിയ മൊഹമ്മദിന്റെ മുഖത്ത് ബൈക്ക് യാത്രക്കാരിലൊരാള്‍ ശക്തിയായി ഇടിക്കുകയും കാറിന്റെ ചില്ലുകള്‍ തകര്‍ക്കുന്നതിനിടയില്‍ മുഖത്ത് പരിക്കേല്‍ക്കുകയും ചെയ്തു. ഇതൊരു വംശീയ ആക്രമണം അല്ല എന്നാണ് പോലീസ് ഇന്ന് പറഞ്ഞത്. മൊഹമ്മദിന്റെ പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിച്ചതായും പോലീസ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.