സിനിമയില്‍ അഭിനയിക്കണമെന്ന് നിര്‍ബ്ബന്ധമുള്ള കാര്യമല്ല Aswamedham News Team
mail@aswamedham.com
Story Dated: Tuesday, August 01, 2017 09:53 hrs UTC  
PrintE-mailകംഫര്‍ട്ടബിള്‍ അല്ലെന്ന് തോന്നുന്ന ഒരു വേഷത്തിലും തന്നെ കാണാമെന്ന് കരുതേണ്ടെന്ന് സായി പല്ലവി. പ്രേമത്തിലൂടെ മലയാളത്തില്‍ അനേകം ആരാധകരെ സൃഷ്ടിച്ചെടുത്ത സായി പല്ലവി പിന്നീട് കലിയില്‍ എത്തിയപ്പോഴും ഗ്‌ളാമറസ് വേഷത്തില്‍ എത്താതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. ഫിദയിലെ വേഷം ആരാധകരും പ്രേക്ഷകരും ഏറ്റെടുത്തങ്കിലും ഗ്‌ളാമറസ് വേഷവും ഒപ്പമുണ്ടായിരുന്നു.സിനിമയില്‍ അഭിനയിക്കണമെന്ന് തനിക്ക് നിര്‍ബ്ബന്ധമുള്ള കാര്യമല്ലെന്നും ഇനി ഇത്തരം വേഷങ്ങള്‍ ഇടില്ലെന്നും തനിക്ക് ഇഷ്ടപ്പെട്ടാല്‍ മാത്രമേ വേഷം ധരിക്കുകയുള്ളൂ.സാരിയില്‍ പോലും അല്‍പ്പം സെക്‌സിയായും ഗ്‌ളാമറസായുമുള്ള മാറ്റം ആരാധകര്‍ ശ്രദ്ധിക്കുകയും ചെയ്തിരുന്നു.സ്‌ളീവ്‌ലെസ് വസ്ത്രങ്ങള്‍ ധരിക്കില്ലെന്നുമെല്ലാം പറഞ്ഞിട്ടുളള സായിക്ക് പക്ഷേ ഈ സിനിമയില്‍ അതെല്ലാം വേണ്ടി വന്നു.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.