യച്ചൂരി രാജ്യസഭയിലേക്ക് മല്‍സരിക്കേണ്ട: പിബി
Story Dated: Sunday, July 23, 2017 11:41 hrs UTC  
PrintE-mailന്യൂഡൽഹി∙ സിപിഎം ജനറൽ സെക്രട്ടറി തീരുമാനം. തീരുമാനം കേന്ദ്രകമ്മിറ്റിയില്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്യും. എന്നാല്‍ യച്ചൂരി മല്‍സരിക്കണമെന്ന് ബംഗാള്‍ ഘടകം സിസിയില്‍ ആവശ്യപ്പെടും. രാജ്യസഭയിലേക്ക് ഒരാൾ പരമാവധി രണ്ടുതവണ അംഗമായാൽ മതിയെന്ന പാർട്ടി കീഴ്‌വഴക്കം യച്ചൂരിക്കായി ഭേദഗതി ചെയ്യേണ്ടെന്നാണു പിബിയിലെ ഭൂരിപക്ഷ നിലപാട്. യച്ചൂരിയും അതിനോടു യോജിക്കുന്നു. എന്നാൽ, ഇപ്പോൾ അദ്ദേഹത്തെ ജയിപ്പിക്കാനുള്ള അവസരം മുതലെടുത്തില്ലെങ്കിൽ 2020നുശേഷം പാർട്ടിക്കു ബംഗാളിൽനിന്നു രാജ്യസഭയിൽ അംഗങ്ങളില്ലാത്ത സ്‌ഥിതിയാകുമെന്നാണു ബംഗാൾ പക്ഷത്തിന്റെ നിലപാട്. ആറിൽ അഞ്ചു സീറ്റും ജയിക്കാൻ തൃണമൂലിനു സാധിക്കും. അവശേഷിക്കുന്ന ഒരു സീറ്റിൽ യച്ചൂരിയാണു സിപിഎമ്മിന്റെ സ്‌ഥാനാർഥിയെങ്കിൽ തങ്ങൾ സ്‌ഥാനാർഥിയെ നിർത്തില്ലെന്നു കോൺഗ്രസ് വ്യക്‌തമാക്കിയിട്ടുണ്ട്. ഫലത്തിൽ, തൃണമൂൽ അഞ്ചു സ്‌ഥാനാർഥികളെ മാത്രം പ്രഖ്യാപിക്കുകയും സിപിഎം യച്ചൂരിയെ നിർത്തുകയും ചെയ്‌താൽ മൽസരം ഒഴിവാകുന്ന സ്‌ഥിതിയാണുള്ളത്. യച്ചൂരി മൽസരിക്കേണ്ടെന്നാണു തീരുമാനമെങ്കിൽ പാർട്ടിയുടെ മറ്റൊരു സ്‌ഥാനാർഥി വേണമോയെന്ന ചോദ്യമുയരും. സിപിഎമ്മിനു സ്‌ഥാനാർഥിയില്ലെങ്കിൽ, കോൺഗ്രസിന്റെ സ്‌ഥാനാർഥിക്കു വോട്ടു ചെയ്യണോയെന്നത് അടുത്ത ചോദ്യം.

Comments

  • Baiju Raj
    ബീജെപീ യെ നേരീടാൻ സഖാവ് യെച്ചൂരിയെ പ്പോലുളള നേതാവിനെ രാജസഭ സീറ്റ് നീഷേധിച്ചതിലൂടെ സീപിഎം ൻ്റെ രാജസഭയീലെ സാന്നീദ്ധൃം ആണ് ഇല്ലാതായത് ?കോൺഗ്രസ് (ഐ ) അടക്കമുളള പ്രതിപക്ഷ നിരയക്ക് ആർജ്ജവമുളള യച്ചൂരീയെപ്പോലുളള നേതാവിനെ ഒഴീവാക്കിയതോടു ക്കൂടീ പ്രതിപക്ഷത്തീൻ്റെ രാജസഭയീലെ ശക്തിയാണ് കുറഞ്ഞത്
  • Babu Damodaran
    ഉറപ്പിക്കേണ്ടതു കേന്ദ്രകമ്മിറ്റിയാണു. പ്രകാശ്‌ കാരട്ട്‌, എസ്‌ രാമചന്ദ്രൻ പിള്ള, പിണറായി വിജയൻ എന്നിവരെ പോളിറ്റ്‌ ബ്യൂറോയിൽ നിന്നും പുറത്താക്കിയാൽ സി പി എം നന്നാകും.
  • Murali
    ദേശീയ പാർട്ടി ആണ് പോലും സ്വന്തം നേതാവിനെ സഭയിൽ എത്തിക്കണമെങ്കിൽ കോൺഗ്രസിന് അടുക്കള പണി ചെയ്യേണ്ട ഗതികേട് നാണം ഉണ്ടോടാ അന്തം കമ്മികളെ??? കോൺഗ്രസ്സിന്റെ അടി പാവാട കഴുകൽ CPM അവസാനിപ്പിയ്ക്കണം ഗതി കെട്ടാൽ ക്ലച്ചൂരി പാവാടേം കഴുകും! നാണം കെട്ടവന്റെ ആസനത്തിൽ ആലു മുളച്ചാൽ അതുമൊരു തണലാണ്.. സ്ഥാനം കിട്ടാൻ CPM ഏത് ഊച്ചാളികളുടേയും കാലു നക്കും..

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.