ഫോമാ മിഡ് അറ്റ്ലാന്റിക് യുവജനോത്സവ രജിസ്ട്രേഷൻ 29 ന് അവസാനിക്കും Idicula Joseph Kuttickkattu
idiculajosephkuttickkattu@gmail.com
Story Dated: Friday, May 19, 2017 11:07 hrs UTC  
PrintE-mailഫിലാഡൽഫിയ: ഫോമാ മിഡ് അറ്റ് ലാന്റിക് റീജിയൺ യുവജനോത്സവത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്ട്രേഷൻ ഈ മാസം 29 ന് അവസാനിക്കുമെന്ന് റീജിയൺ വൈസ് പ്രസിഡന്റ് സാബു സ്കറിയ, പി ആർ ഒ സന്തോഷ് എബ്രഹാം എന്നിവർ അറിയിച്ചു. ജൂൺ 3 ശനിയാഴ്ച രാവിലെ 8 മുതൽ വൈകിട്ട് 8:30 വരെ ഫിലാഡൽഫിയ അസൻഷൻ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ചാണ് യുവജനോത്സവം നടത്തപ്പെടുന്നത്, ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന വിജയികൾ 2018 ൽ ചിക്കാഗോയിൽ അരങ്ങേറുന്ന അന്തർദേശീയ കുടുംബ സമ്മേളനത്തോടനുബന്ധിച്ചു നടത്തുന്ന മത്സരങ്ങളിൽ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കും.

 

ഈ യുവജനോത്സവത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 2017 മെയ് മാസം29 ന് മുൻപായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്‌, ഡെലവെയർ, പെൻസിൽവാനിയ, ന്യൂ ജേഴ്‌സി സംസ്ഥാനങ്ങളിലെ എല്ലാ മലയാളി പ്രതിഭകളെയും യുവജനോത്സവത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി പി ആർ ഓ സന്തോഷ് എബ്രഹാം പറഞ്ഞു . കൂടുതൽ വിവരങ്ങൾക്ക്: സാബു സ്കറിയ ( റീജിണൽ വൈസ് പ്രസിഡന്റ് ) - 267-980-7923, ജോജോ കോട്ടൂർ (സെക്രട്ടറി) - 610-308-9829, ബോബി തോമസ് (ട്രഷറർ ) - 862-812-0606, ഹരികുമാർ രാജൻ (ആർട്സ് ചെയർമാൻ ) - 917-679-7669, സന്തോഷ് എബ്രഹാം (പി ആർ ഒ ) - 215-605-6914.


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.