ഒരുമ ബാസ്കറ്റ് ബോള്‍ ലീഗ് ജൂണ്‍ 24-ന് ജോയിച്ചന്‍ പുതുക്കുളം
joychen45@hotmail.com
Story Dated: Friday, May 19, 2017 11:04 hrs UTC  
PrintE-mailകാലിഫോര്‍ണിയ: ഒരുമ കാലിഫോര്‍ണിയയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ബാസ്കറ്റ് ബോള്‍ ലീഗ് സീസണ്‍- 7 മത്സരങ്ങള്‍ ജൂണ്‍ 24-നു ശനിയാഴ്ച കാലിഫോര്‍ണിയയിലുള്ള ഫൗണ്ടന്‍വാലിയിലെ ഷോര്‍ലയിന്‍ ഇന്‍ഡോര്‍ ബാസ്കറ്റ് ബോള്‍ കോര്‍ട്ടില്‍ വച്ചു നടത്തപ്പെടുന്നു. റൗണ്ട് റോബിന്‍ മാതൃകയില്‍ നടത്തപ്പെടുന്ന ഈ ടൂര്‍ണമെന്റില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി 3 ഡിവിഷനുകളിലായി പ്രത്യേകം പ്രത്യേകം മത്സരങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. മത്സര വിജയികള്‍ക്ക് ഒരുമ എവര്‍റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്. പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകള്‍ എത്രയും വേഗം താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്. ശ്രീലാല്‍ പുരുഷോത്തമന്‍ (773 326 5312), ബെറ്റി കുരുവിള (714 272 2630), റോയി മാത്യു (714 235 1214), റോബിന്‍ മാത്യു (519 921 7823), ജോര്‍ജ് യോഹന്നാന്‍ (714 224 7383). വെബ്‌സൈറ്റ്: www.orumaca.org


നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.