യുവതി വീട്ടിനുള്ളില്‍ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍
Story Dated: Friday, May 19, 2017 05:46 hrs EDT  
PrintE-mailഹരിപ്പാട് യുവതിയെ വീടിനുള്ളിൽ കൊലപ്പെട്ട നിലയിൽ കണ്ടെത്തി. മാവേലിക്കര കറ്റാനം സ്വദേശി പുഷ്പകുമാരിയെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. മാധവ ജംഗ്ഷന് സമീപമുള്ള വാടകവീട്ടിലായിരുന്നു സംഭവം. കേസുമായി ബന്ധപ്പെട്ട് ഹരിപ്പാട് സ്വദേശി വേണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം മറവുചെയ്യാനായി പള്ളിപ്പാട് സ്വദേശിയായ ഒരാളെ വേണു വിളിച്ചുവരുത്തിയിരുന്നു. ഇയാൾ നൽകിയ വിവരത്തെത്തുടർന്നാണ് ഹരിപ്പാട് പൊലീസ് മാധവ ജംഗ്ഷനിലെ വീട്ടിലെത്തുന്നത്. ഈ സമയം വീട്ടിലുണ്ടായിരുന്ന വേണുവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വേണുവിനെ ചോദ്യം ചെയ്ത് വരുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങൾ


PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.